Latest NewsIndiaNews

വന്‍ ലഹരി മരുന്ന് പാര്‍ട്ടി, ബിഗ്‌ബോസ് താരം ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍ : നാല് പേര്‍ക്ക് സിനിമ മേഖലയുമായി ബന്ധം

മുംബൈ : രണ്ട് വില്ലകളിലായി വന്‍ ലഹരിമരുന്ന് പാര്‍ട്ടി. സംഭവവുമായി ബന്ധപ്പെട്ട് 22 പേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ 12 പേര്‍ യുവതികളാണ്. ഇവരില്‍ ഒരാള്‍ ബിഗ്‌ബോസ് താരമാണ്. നാസിക് ജില്ലയിലെ ലത്പുരി ടൗണില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഘത്തിന്റെ കൈവശം മയക്കുമരുന്നുകളും ഹൂക്കയും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Read Also : ജമ്മു വ്യോമതാവളത്തിലെ ഇരട്ടസ്‌ഫോടനത്തിനു പിന്നില്‍ പാകിസ്ഥാന്‍

അറസ്റ്റിലായവരില്‍ നാല് പേര്‍ സൗത്ത് ഇന്ത്യന്‍ സിനിമ മേഖലയുമായി ബന്ധമുള്ളവരാണെന്നും പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് നാസിക് റൂറല്‍ സൂപ്രണ്ടന്റ് ഒഫ് പൊലീസ് സച്ചിന്‍ പട്ടീല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുപത്തിരണ്ടുപേരും മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പാര്‍ട്ടി സംഘടിപ്പിക്കാന്‍ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്നുകള്‍ കൂടാതെ ക്യാമറയും, ട്രൈപോഡുമുള്‍പ്പടെയുള്ള സാധനങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button