Latest NewsKeralaIndia

അർജുന്റെ കൊള്ള സംഘത്തിലെ രണ്ടാമനോ ശ്രീലാൽ? കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

സ്വർണം കടത്തുന്നയാൾക്ക് അർജുൻ ആയങ്കിയും ശ്രീലാലുമാണ് നിർദേശങ്ങൾ നൽകുന്നത്.

കോഴിക്കോട് :  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമെന്നു കരുതുന്ന കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും കസ്റ്റംസ് അന്വേഷണം. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടെതായി പുറത്തുവന്ന ഫോൺ സംഭാഷണങ്ങളിൽനിന്ന് ശ്രീലാലിന്റെ ശബ്ദം നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. സ്വർണം കടത്തുന്നയാൾക്ക് അർജുൻ ആയങ്കിയും ശ്രീലാലുമാണ് നിർദേശങ്ങൾ നൽകുന്നത്.

ലാലു എന്ന് അർജുൻ വിളിക്കുന്നത് ശ്രീലാലിനെയാണെന്ന് നാട്ടുകാർ പറയുന്നു. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെല്ലാം ശ്രീലാലിന്റെ നാട്ടിൽ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. പാനൂർ, മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ട് എന്നാണ് കസ്റ്റംസിന്റെ നിഗമനം.

ഇവരിൽ പലരും സിപിഎം പ്രവർത്തകരുമാണ്. പാനൂർ, മാഹി മേഖലകളിലുള്ള ശ്രീലാൽ അടക്കമുള്ളവരെ വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. അർജുനെ ചോദ്യം ചെയ്താൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button