KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5076 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1256 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1993 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9469 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 18 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: വീണയുടെ രണ്ട് വിവാഹത്തിനും പിണറായി സമ്മതം മൂളി, ഒരാൾ ലിവിങ് ടുഗതറിനു വന്നപ്പോൾ അതും സമ്മതിച്ചു: ക്രൈം നന്ദകുമാർ

തിരുവനന്തപുരം സിറ്റിയിൽ 379 കേസുകൾ രജിസ്റ്റർ ചെയ്തു. 41 പേരാണ് അറസ്റ്റിലായത്. 269 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 622 കേസുകൾ രജിസ്റ്റർ ചെയ്യുകയും 359 പേർ അറസ്റ്റിലാകുകയും 459 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 779 കേസുകളും കൊല്ലം സിറ്റിയിൽ 2296 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കൊവിഡ് സ്ഥിരീകരിച്ചാല്‍ ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും കഴിക്കണം

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 379, 41, 269
തിരുവനന്തപുരം റൂറൽ – 622, 359, 459
കൊല്ലം സിറ്റി – 2296, 31, 16
കൊല്ലം റൂറൽ – 779, 29, 80
പത്തനംതിട്ട – 57, 57, 101
ആലപ്പുഴ- 26, 13, 112
കോട്ടയം – 192, 207, 118
ഇടുക്കി – 80, 12, 24
എറണാകുളം സിറ്റി – 103, 47, 24
എറണാകുളം റൂറൽ – 120, 30, 169
തൃശൂർ സിറ്റി – 53, 60, 31
തൃശൂർ റൂറൽ – 22, 28, 205
പാലക്കാട് – 80, 96, 32
മലപ്പുറം – 76, 73, 6
കോഴിക്കോട് സിറ്റി – 28, 28, 23
കോഴിക്കോട് റൂറൽ – 57, 74, 17
വയനാട് – 36, 0, 18
കണ്ണൂർ സിറ്റി – 43, 43, 30
കണ്ണൂർ റൂറൽ – 13, 13, 53
കാസർഗോഡ് – 14, 15, 206

Read Also: സൈബര്‍ സഖാക്കളായ പി.ജെ ആര്‍മി ഇല്ല, ഇനി റെഡ് ആര്‍മി : വ്യക്തിപൂജ വിവാദം അവസാനിച്ചതോടെ പേര് മാറ്റി ആര്‍മിപ്പട

shortlink

Related Articles

Post Your Comments

Related Articles


Back to top button