KeralaLatest NewsNews

വീണയുടെ രണ്ട് വിവാഹത്തിനും പിണറായി സമ്മതം മൂളി, ഒരാൾ ലിവിങ് ടുഗതറിനു വന്നപ്പോൾ അതും സമ്മതിച്ചു: ക്രൈം നന്ദകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മകൾ വീണ നന്ദകുമാർ ഒരു വീക്ക്നെസ്സ് ആണെന്ന് ക്രൈം നന്ദകുമാർ. കർമ്മ ന്യൂസിനോടായിരുന്നു നന്ദകുമാറിന്റെ പ്രതികരണം. മകൾ വീണയ്ക്ക് വേണ്ടി പിണറായി എന്തും ചെയ്യുമെന്നും മകൾ ആവശ്യപ്പെടുന്നതെല്ലാം നടത്തിക്കൊടുക്കുമെന്നും നന്ദകുമാർ പ്രതികരിക്കുന്നു. പിണറായിക്ക് ശേഷം വീണാ വിജയൻ കേരളം ഭരിക്കുമെന്നും നന്ദകുമാർ പറയുന്നു.

‘മകൾ വീണക്ക് വേണ്ടി എന്തും ചെയ്യുകയും നല്കുകയും ചെയ്യുന്നതാണ്‌ പിണറായിയുടെ ശീലം. വീണ എന്ത് വിചാരിച്ചാലും അത് നേടിയിരിക്കും. ആദ്യം ഒരാളേ ഇഷ്ടപെട്ടു, പിണറായി വീണയെ അയാൾക്ക് വിവാഹം ചെയ്തു കൊടുത്തു. രണ്ടാമത് ഒരാൾ ലിവിങ് ടുഗതറിനു വന്നപ്പോൾ അതും പിണറായി സമ്മതിച്ചു. മൂന്നാമത് മുഹമ്മദ് റിയാസ് ചോദിച്ചപ്പോൾ വീണയെ വിവാഹം ചെയ്ത് കൊടുത്തു. വീണയുടെ എല്ലാ ആഗ്രഹവും സാധിച്ച് കൊടുക്കുന്ന അച്ഛനാണു പിണറായി വിജയൻ. തനിക്ക് ശേഷം വീണയേയോ മുഹമദ് റിയാസിനെയോ ആയിരിക്കും പിണറായി മുഖ്യമന്ത്രി ആക്കുകയെന്നും’ നന്ദകുമാർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

‘പിണറായി വിജയനെ കുറിച്ച് ഞാൻ മനസിലാക്കിയ ഒരു കാര്യം, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീക്ക്നെസ്സ് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മകൾ ആണ്. വീണ പറയുന്ന എല്ലാ ആഗ്രഹങ്ങളും പിണറായി നടത്തിക്കൊടുക്കും. സ്നേഹവും കടമയുമെന്നൊക്കെ പറയാം. അദ്ദേഹത്തിന്റെ കുടുംബം ആണ് ഏറ്റവും വലുത്. തന്റെ പിന്തുടർച്ചാ അവകാശി എന്ന നിലയിൽ അതെല്ലാം ഇനി മരുമകൻ മുഹമ്മദ് റിയാസിനും മകൾ വീണയ്ക്കും നൽകും. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് വീണയാണ്. ഭരണത്തിന്റെ റിമോർട്ട് കൺട്രോൾ വീണയുടെ കൈവശമാണ്. വീണ നിശ്ചയിക്കും ഇവിടെ ഇരുപത് മന്ത്രിമാർ എന്ത് ചെയ്യണമെന്ന്. ഒരു ഏകാധിപത്യ ഭരണമായിരിക്കും ഇനി നടക്കാൻ പോകുന്നത്.’ നന്ദകുമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button