ബംഗളൂരു : ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ് എടുത്തത്. ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയെ 17കാരന്‍ വിവാഹം ചെയ്തതാണെന്നാണ് വിവരം.
Read Also : യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയില്ല
ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജൂണ്‍ 16ന് ക്ഷേത്രത്തില്‍ വച്ചാണ് യുവതി വിവാഹം കഴിച്ചത്. 17കാരന്റെ ബന്ധുക്കളുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം.
ഗ്രാമവാസികള്‍ പരാതി നൽകിയതിനെ തുടർന്ന് ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് 21കാരന് 17 വയസ് മാത്രമേ പ്രായമുള്ളുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിക്കെതിരെ കേസ് എടുക്കുകയായിരുന്നു.
Post Your Comments