KeralaCinemaMollywoodLatest NewsNewsIndiaEntertainment

എ.പി അബ്ദുള്ളക്കുട്ടിക്ക് പാകിസ്ഥാനുമായി ബന്ധം, എന്റെ ജീവിതം സിനിമയാക്കും: ഐഷ സുൽത്താന

കൊച്ചി: തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. തനിക്ക് വിദേശ ബന്ധമുണ്ടെന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചിരുന്നതെന്ന് രാജ്യദ്രോഹകുറ്റത്തിന് കവരത്തി പോലീസ് കേസെടുത്ത ഐഷ പറയുന്നു. പോലീസിന്റെ ചോദ്യങ്ങളും അന്വേഷണങ്ങളും തനിക്ക് വിദേശബന്ധമുണ്ടെന്ന തരത്തിലായിരുന്നുവെന്നും ഐഷ മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിൽ വ്യക്തമാക്കി. ലക്ഷദ്വീപ് ജനതക്ക് പിന്തുണ നൽകിക്കൊണ്ടുള്ള സമരത്തെ വിമർശിച്ച ബി.ജെ.പി നേതാവ് എ.പി അബ്‌ദുള്ളക്കുട്ടിയെയും ഐഷ രൂക്ഷമായി വിമർശിച്ചു.

‘തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്താൻ ശ്രമം, പോലീസ് ചോദിച്ച ചോദ്യങ്ങളെല്ലാം ആ തരത്തിലുള്ളതായിരുന്നു. സമരത്തെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തിയ അബ്ദുള്ളക്കുട്ടിക്ക് എന്തറിയാം? സമരം പാകിസ്ഥാൻ ആഘോഷിച്ചെന്ന് പറഞ്ഞ എ.പി. അബ്ദുള്ളക്കുട്ടിക്കാണ് പാക് ബന്ധം’, ഐഷ സുൽത്താന ആരോപിച്ചു.

നേരത്തെ, സ്വന്തം ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ഐഷ വ്യക്തമാക്കിയിരുന്നു. ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായും അതിനുവേണ്ടിയുള്ള ജോലികൾ തുടങ്ങി കഴിഞ്ഞെന്നുമായിരുന്നു ഐഷയുടെ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button