Latest NewsKeralaNewsWomen

അവളുടെ ശരീരത്തിലെ മുറിവുകളും ചോരയും കണ്ട് അയാള് ചിരിച്ചപ്പോള്‍ വെളിച്ചത്തെയും ഇരുട്ടിനെയും ഒരേപോലെ ഭയന്നവള്‍: ആനി ശിവ

ഒറ്റയ്ക്ക് അവള്‍ ജീവിച്ചു കാണിച്ചപ്പോള്‍ ഇല്ലാക്കഥകള്‍ നാട്ടുകാരും വീട്ടുകാരും പറഞ്ഞു പരത്തി

തിരുവനന്തപുരം : ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച സ്ത്രീധനമാണ്. കൊല്ലത്തെ വിസ്മയ, തിരുവനന്തപുരത്തെ അർച്ചന തുടങ്ങി ദിവസങ്ങൾക്കുള്ളിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികൾ നിരവധിയാണ്. ആത്മഹത്യാ ചെയ്തത് എന്തിന്? വീട്ടുകാർക്കൊപ്പം ജീവിച്ചൂടെ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ സമൂഹം എന്തുപറയും എന്ന് ഭയന്ന് കഴിയുന്ന നിരവധിപേർ ഉണ്ട്. പ്രതികരിച്ചാൽ തന്റേടിയും അഹങ്കാരിയും ആയിപോകുന്നവർ. അവസരവാദികളായ സമൂഹത്തെക്കുറിച്ചു എസ്‌ഐ ആയ ആനി ശിവ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറൽ.

കുറിപ്പ് പൂർണ്ണ രൂപം

ഞാന്‍ കുറച്ച്‌ നാളുകളായി എഫ്‌ ബി യിലങ്ങനെ പോസ്റ്റുകള്‍ ഇടാറില്ല. എന്റെ പോസ്റ്റുകളും വരകളും മറ്റു ചിലരെ വേദനിപ്പിക്കുന്നു എന്നറിഞ്ഞത് കൊണ്ടായിരുന്നു പഴയ എഫ്‌ ബി ഡിലീറ്റ് ചെയ്തതും പിന്നെ പുതിയ എഫ്‌ ബി തുടങ്ങിയപ്പോള്‍ പഴേ പോലെയുള്ള എഴുത്തുകളും വരകളും ഒഴിവാക്കിയതും. വരക്കുന്നത് ദൈവങ്ങളെ ആകുമ്ബോള്‍ ആരെയും വേദനിപ്പിക്കില്ലല്ലോ. അങ്ങനെ ആകുമ്ബോള്‍ എന്റെ വരയുടെ അസ്കിതയും മാറും ആരെയും വേദനിപ്പിക്കുകയും ഇല്ല.. വരക്കുന്നത് എഫ്‌ ബിയിലിട്ട്‌ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ പറഞ്ഞു കേള്‍ക്കുമ്ബോള്‍ ഒരു സന്തോഷം.. അത്രേ ഉളളൂ.????

read also:അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് കുടുംബങ്ങള്‍ക്ക് 3 കിലോ കപ്പ വീതം സൗജന്യമായി നല്‍കും: വെള്ളാപ്പള്ളി നടേശന്‍

ഇന്ന് എല്ലാരും ചര്‍ച്ച ചെയ്യുന്ന ഒരു കോമണ്‍ ടോപിക് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്..

പങ്കാളിയും കുടുംബവും കുടുബക്കാരും ഒക്കെ ഉളളവര്‍ സേഫ് സോണില്‍ ഇരുന്നു കൊണ്ട് വിളിച്ചു പറയുന്നു നിനക്ക് ഒന്ന് നിലവിളിച്ചു കൂടായിരുന്നോ.?
കുടുംബക്കാരോടോ നാട്ടുകാരോടോ പറഞ്ഞാല് പോരായിരുന്നോ..?
ആത്മഹത്യ ചെയ്തത് എന്തിനാ.? ആത്മഹത്യക്ക് വേണ്ട പകുതി ധൈര്യം പോലും വേണ്ടല്ലോ ജീവിക്കാന്‍.? എന്നൊക്കെ..

ഈ പറയുന്നവരില്‍ എത്ര പേര്‍ ഈ ക്രൂരതകളില്‍ എന്തെങ്കിലും അനുഭവിച്ചവര്‍ ഉണ്ട്..?

ഈ പറയുന്ന എത്ര പേര്‍ ഇങ്ങനെ ക്രൂരത അനുവക്കുന്ന ഒരു പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് പോകാന്‍ ആകാതെ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ താമസിപ്പിക്കും..? അവളെ പഠിപ്പിക്കും..? അവള്‍ക്കൊരു ജോലി വാങ്ങി കൊടുക്കും.?

ഒന്നും ചെയ്യില്ല.. എല്ലാവര്‍ക്കും കുറ്റപ്പെടുത്താനും ശകാരിക്കാനും ആര്‍ക്കും ആവശ്യം ഇല്ലാത്ത കുറെ ഉപദേശങ്ങള്‍ കൊടുക്കാനും മാത്രേ അറിയൂ..

-ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അവളുടെ സ്വന്ത വീട്ടില്‍ വന്ന് നിന്നാലോ —

*വീട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകരുടെയും ഒക്കെ കുറ്റപ്പെടുത്തലുകള്‍

വീട്ടുകാര്‍ക്ക് ബാധ്യത, നാണക്കേട്, മാനക്കേട്, സാമ്ബത്തിക നഷ്ടം എന്നീ തുടങ്ങീ വീട്ടുകാരുടെ തല നാട്ടുകാരുടെ മുന്നില്‍ പൊക്കി പിടിച്ച്‌ നടക്കാന്‍ ആകാത്ത ഒരു നാട്ടുനടപ്പ്.
നാട്ടിലെ ചില പ്രമാണികളുടെത്‌ ഉള്‍പ്പെടെ പലരുടെയും ചൂളം വിളി, കൊഞ്ചല്‍, മിസ്ഡ് കാള്‍ മുതല്‍ കൂടെ കിടക്കാന്‍ ക്ഷണിക്കല്‍ വരെയുള്ള വേറൊരു ആചാരം..
അഹങ്കാരി, തന്നിഷ്ടക്കാരി, ആണിനെ ധിക്കരിച്ചവള്‍, വേശി, ധിക്കാരി, വലയിട്ട് പിടിക്കുന്നവള്‍, പിഴ, ദുര്‍ നടപ്പുകാരി അങ്ങനെ തുടങ്ങി കുറെ ചെല്ല പേരുകള്‍…
ആരും കാണുകേം കേള്‍ക്കുകേം മനസ്സിലാക്കുകേം ചെയ്യാത്ത പെണ്ണിന്റെ എന്തോരം കരച്ചിലുകള്‍, ഏങ്ങലടികള്‍, ഒറ്റപ്പെടലുകള്‍..
ഇങ്ങനെ ഒക്കെ ഉള്ള നാട്ടില്‍ പെണ്ണ് പിന്നെ എന്താണ് ചെയ്യേണ്ടത്..??? പെണ്ണ് എങ്ങനെ ജീവിക്കും.???

എനിക്കറിയുന്ന ഒരുവളുണ്ട്.

കിടപ്പറയില്‍ ഭര്‍ത്താവ്‌ ഉടുമുണ്ട് അഴിച്ച്‌ അവളുടെ കൈകള്‍ കട്ടിലിനോട് ചേര്‍ത്ത് കെട്ടി വച്ച ശേഷം അവളുടെ മുകളില്‍ കേറി ഇരുന്നു ടോര്‍ച്ചിന്റെ കാല്‍ അവളുടെ ഉള്ളില്‍ കയറ്റി രതി സുഖം ആസ്വദിക്കുമ്ബോള്‍ പുതപ്പിന്റെ ഒരു തുണ്ട് വായില്‍ തിരുകി കയറ്റി അവളുടെ നിലവിളി രാത്രിയുടെ യാമങ്ങളില്‍ എവിടെയോ കൊരുത്തു നിര്‍ത്തിയവള്‍..

അവളുടെ ശരീരത്തിലെ എല്ലാ ദ്വാരങ്ങളിലും അയാളുടെ പല ശരീര ഭാഗങ്ങളും കയറി ഇറങ്ങിയപ്പോള്‍ സ്വന്തം ശരീരത്തിനെ വെറുത്തവള്‍..

രാത്രി മുഴുവന്‍ ബള്‍ബിന്റെ വെട്ടത്തില്‍ അവളുടെ ശരീരത്തിലെ മുറിവുകളും ചോരയും നിലവിളിയും കണ്ട് അയാള് ചിരിച്ചപ്പോള്‍ വെളിച്ചത്തെയും ഇരുട്ടിനെയും ഒരേപോലെ ഭയത്തോടെ നോക്കി കണ്ടവള്‍..

പലപ്പോഴും കറി ചട്ടികള്‍ അവളുടെ തലക്ക് മുകളില്‍ അയാളാല്‍ അഭിഷേകം ചെയ്തപ്പോഴും നിലവിളിക്കാന്‍ ആകാത്തവള്‍..

ഗര്‍ഭിണി ആണെന്നറിഞ്ഞ് സ്വയം ശപിച്ചവള്‍..

പ്രസവിച്ചപ്പോള്‍ ആണ്‍ കുഞ്ഞു ആണെന്നറിഞ്ഞ് ദീര്‍ഘ നിശ്വാസം വിട്ട്‌ ആശ്വസിച്ചവള്‍..

ഉറക്കി കിടത്തിയ ആണ്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിച്ചെന്നപ്പോള്‍ കുഞ്ഞി കാല്‍ത്തുടകള്‍ക്കിടയില്‍ ഭര്‍ത്താവിന്റെ ലിംഗം ഉരസുന്ന കണ്ട് അന്ധാളിച്ചു നിന്നവള്‍..

വീട്ടുകാരുടെ ഇഷ്ട പ്രകാരം ഉള്ള വിവാഹം അല്ല എന്നുള്ള ഒരൊറ്റ കാരണത്താല്‍ ആരോടും വിഷമം പറയാന്‍ ആകാത്തവള്‍..

നിവര്‍ത്തികേടിന്റെ അവസാനം
എന്തൊക്കെ ആണേലും സ്വന്തം വീട്ടുകാര്‍ തളളിക്കളയുമോ എന്നുള്ള അയല്‍ക്കാരുടെ വാക്കില്‌ വിശ്വസിച്ച്‌ സ്വന്തം വീട്ടില്‍ പോയതിന് ജനിപ്പിച്ചയാള്‍ തന്നെ (സ്വത്ത് ഭാഗം ചോദിച്ചു ചെന്നു എന്നും പറഞ്ഞ് ) പോലീസിനെ കൊണ്ട് വീട്ടില്‍ നിന്നും ഇറക്കി വിടപ്പെട്ടവള്‍..

വീടിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് കിടക്കാന്‍ കുറച്ച്‌ സ്ഥലം തന്നാല്‍ മാത്രം മതി എന്ന് സ്വന്തം അച്ഛനോട് പറഞ്ഞതിന് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മറുപടി കേള്‍ക്കേണ്ടി വന്നവള്‍.

അവളുടെ ചുണ്ടുകളെ കേള്‍ക്കാന്‍ ഒരു കാതും ഇല്ലാതായവള്‍..

ചുറ്റിലും സ്വന്തം ശരീരത്തെ കൊത്തി വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുകള്‍ മാത്രം കണ്ടവള്‍..

കിടക്കാന്‍ ഒരു കൂരയോ വിശപ്പടക്കാന്‍ ഒരു നേരത്ത ഭക്ഷണമോ പോലും ഇല്ലാണ്ടായവള്‍.

തുടരെ തുടരെ പരാജയപ്പെട്ട ആത്മഹത്യകളില്‍ നിന്നും മരിക്കാനുള്ള ഊര്‍ജ്ജം നഷ്ടപ്പെട്ടവള്‍..

ഒറ്റയ്ക്ക് അവള്‍ ജീവിച്ചു കാണിച്ചപ്പോള്‍ ഇല്ലാക്കഥകള്‍ നാട്ടുകാരും വീട്ടുകാരും പറഞ്ഞു പരത്തിയപ്പൊഴും തളര്‍ന്നു പോകാന്‍ പോലും ഉള്ള ശക്തി ഇല്ലാതിരുന്നവള്‍.

എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍..

ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള് ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴി പറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിലാണ് അവളും ഞാനും നിങ്ങളും അടങ്ങുന്നവര്‍ ജീവിക്കുന്നത് എന്ന കാര്യം നാം മറക്കരുത്.

മാറേണ്ടത് അവനോ അവന്റെ വീട്ടുകാരോ മാത്രം അല്ല.. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തിലെ എല്ലാരും മാറണം.. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ബൈനാകുലര്‍ വെച്ച്‌ നോക്കി കൊണ്ടിരുന്നു അവരെ വിധിക്കാതെ, ഓരോരുത്തരെയും അവരവരുടെ ജീവിതം ജീവിക്കാന്‍ വിടണം.

എല്ലാരും അവരുടേതായ ആകാശത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കട്ടെ.. ?

– ആനി ശിവ

shortlink

Related Articles

Post Your Comments

Related Articles


Back to top button