ശാസ്താംകോട്ട: ഭർതൃഗൃഹത്തിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കൂടുതല്‍ കുരുക്കിലേക്ക്. യുവതിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
താന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇവരുടെയൊക്കെ മൊഴികള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചെങ്കിലും അതിന്റെ ചിത്രങ്ങള്‍ വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. അതിനെക്കുറിച്ച് ചോദിച്ച സുഹൃത്തിനോട് ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന പീഡനത്തെക്കുറിച്ച് വിസ്മയ പറഞ്ഞിരുന്നു. ഇതും കിരണിനെതിരെ നിര്‍ണായക തെളിവാകും.
ഭര്‍ത്താവിന്റെ മാനസിക പീഡനം കൊണ്ട് പൊറുതിമുട്ടിയ വിസ്മയ ആശ്വാസത്തിനായി എറണാകുളത്തെ കൗണ്‍സിലിംഗ് വിദഗ്ദ്ധനെ സമീപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു കൗണ്‍സിലിംഗ്. തന്റെ പഠനം മുടങ്ങിപ്പോകുമെന്ന ഭയം വിസ്മയയ്ക്കുണ്ടായിരുന്നു.
‘വിസ്മയ ആത്മഹത്യ ചെയ്യില്ല, കൊന്ന് കെട്ടിത്തൂക്കിയതാണ്’- ബന്ധുക്കൾ വ്യക്തമാക്കി. തറയില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചെന്നാണ് കിരണും കുടുംബവും പറയുന്നത്. എന്നാല്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.
Read Also: കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ നാടിന്റെ ശാപം: വിമർശനവുമായി ജിതിൻ ജേക്കബ്
Post Your Comments