ബെംഗളൂരു: കോവിഡിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗവുമായി 13 കാരന്‍ . കര്‍ണാടകയിലാണ് സംഭവം.’അക്യൂട്ട് നെക്രോടൈസിംഗ് എന്‍സെഫലോപ്പതി ഓഫ് ചൈല്‍ഡ്ഹുഡ്’ എന്ന രോഗമാണ് കുട്ടിയില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ആദ്യമായും രാജ്യത്ത് രണ്ടാം തവണയുമാണ് രോഗം സ്ഥിതീകരിക്കുന്നതെന്ന് എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ മെഡിക്കല്‍ ഡയറക്ടര്‍ എന്‍ കെ കലപ്പനവര്‍ വ്യക്തമാക്കി.
Read Also : രാജ്യത്ത് മൂന്നാം തരംഗം വൈകാന്‍ സാദ്ധ്യത : ഐസിഎംആറിന്റെ അറിയിപ്പ്
ദാവന്‍ഗെരെ ഡെപ്യൂട്ടി കമ്മീഷണര്‍ മഹന്തേഷ് ബെലാഗിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് 13 വയസുള്ള ഒരു രോഗി ആശുപത്രിയില്‍ ചികിത്സയിലാണെന്നും രോഗത്തിന്റെ വിശദാംശങ്ങളും എന്‍ കെ കലപ്പനവര്‍ പുറത്തുവിട്ടത്. കോവിഡ് -19 ന് ശേഷം കുട്ടികളില്‍ കാണപ്പെടുന്ന വളരെ അപൂര്‍വമായ മസ്തിഷ്‌ക വൈകല്യമാണ് ANEC. രോഗിയുടെ തലച്ചോറിനെ ബാധിക്കുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോമിന് (എംഐഎസ്-സി) സമാനമാണ് ഈ രോഗമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ ഇതുവരെ ആറ് എംഐഎസ്-സി കേസുകളുണ്ടെന്നും അവരെല്ലാവരും രോഗമുക്തി നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments