Latest NewsKeralaNews

ബന്ധുക്കളെ വീടിന്റെ പരിസരത്തുപോലും അടുപ്പിക്കാറില്ല: മകളെ കൊന്ന പ്രവാസിയുടെ ഭാര്യ ആത്മഹത്യക്കു ശ്രമിച്ചതിനു പിന്നിൽ..

ഭര്‍ത്താവുമായി നല്ല ബന്ധത്തിലാണെന്നും ഇന്നലെ രാത്രിയും തങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നതായും ലൈജീന പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം: 12 വയസ്സുകാരിയായ മകളെ കൊന്ന് അമ്മ കിണറ്റില്‍ ചാടിയതിന് പിന്നിൽ ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്നു. മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യക്കു ശ്രമിച്ച പായിപ്പാട് സ്വദേശിനി ലൈജീനയുടെ സ്വഭാവസവിശേതകളെക്കുറിച്ച്‌ അയല്‍വാസികള്‍ പൊലീസിന് നല്‍കിയ വിവരം ഇങ്ങനെ. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറാണ് ലൈജീനയുടെ ഭര്‍ത്താവ്. ഇയാള്‍ വിദേശത്ത് ജോലി ചെയ്തുവരികയാണ്. ലെജീനയുടെ വീട്ടിലെ വിവരങ്ങള്‍ കുടംബക്കാര്‍ അറിഞ്ഞിരുന്നത് വിദേശത്തുള്ള ഭര്‍ത്താവുമായുള്ള ഫോണ്‍ വിളികളിലൂടെ. എവിടെപ്പോയാലും മകള്‍ ഒപ്പമുണ്ടാവും. സ്‌കൂട്ടറില്‍ മകളുമൊത്തു യാത്രകളും പതിവ്. ബന്ധുക്കളെയും സ്വന്തക്കാരെയും വീടിന്റെ പരിസരത്തുപോലും അടുപ്പിക്കാറില്ല. അയല്‍വാസികളുമായുള്ള കൂടിക്കാഴ്ചകളും സംസാരവും നാമമാത്രം.

എന്നാൽ തറവാട്ടുവീട്ടില്‍ നിന്നും കഷ്ടി 100 മീറ്റര്‍ മാറിയാണ് ഷെമീര്‍ സ്വന്തമായി വീടുവച്ചിരുന്നത്. ഈ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ അകപ്പെട്ട നിലയില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെ ലൈജീനയെ കണ്ടെത്തിയത്. കിണറ്റില്‍ നിന്നും നിലവിളികേട്ട് സംശയം തോന്നിയ അയല്‍വീട്ടുകാര്‍ ഷെമീറിന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയിരുന്നു. ഉടന്‍ ഷെമീറിന്റെ ഉമ്മയും അടുത്തബന്ധുക്കളുമുള്‍പ്പെടെ ഏതാനും പേരെത്തി കിണറില്‍ പരിശോധിച്ചപ്പോള്‍ തലയ്ക്കുതാഴെ വെള്ളത്തില്‍ നില്‍ക്കുന്ന നിലയില്‍ ലൈജീനയെ കണ്ടെത്തി. മകളെ അന്വേഷിച്ചപ്പോള്‍ അവളെ ഞാന്‍ കൊന്നു എന്നായിരുന്നു ഇവരുടെ മറുപടി. അന്തിച്ചുപോയ ഷെമീറിന്റെ ഉറ്റവര്‍ നിലവിളിയോടെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയില്‍ നിലത്ത് ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍ 12 കാരിയായ ഷംനയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുണ്ടക്കയം എസ് ഐ മുരളീധരനോടും മകളെ കൊലപ്പെടുത്തിയ വിവരം ലൈജീന സമ്മതിച്ചിരുന്നു. ഏകദേശം 7 മീറ്റര്‍ ആഴമുണ്ടായിരുന്ന കിണറ്റില്‍ ഇവരുടെ കഴുത്തറ്റം വെള്ളമെയുണ്ടായിരുന്നുള്ളു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം നെറ്റ് ഉപയോഗിച്ച്‌ ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു.

ലൈജീന കുറച്ചുകാലമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നുള്ള സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടുള്ളതായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് ബോദ്ധ്യമായി. ഉടൻ തന്നെ ലൈജീനയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്‌ധ ചികത്സയ്ക്കായി ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അപകടനില തരണം ചെയ്തതായിട്ടാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

Read Also: കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ നാടിന്റെ ശാപം: വിമർശനവുമായി ജിതിൻ ജേക്കബ്

ഭര്‍ത്താവുമായി നല്ല ബന്ധത്തിലാണെന്നും ഇന്നലെ രാത്രിയും തങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നതായും ലൈജീന പൊലീസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മകളെ കൊല്ലാനും ആത്മഹത്യചെയ്യാനും തീരുമാനിച്ചതിന് പിന്നിലെ കാരണം ലൈജീനയില്‍ നിന്നും അറിയുന്നതിന് ശ്രമിച്ചുവരികയാണെന്നും വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യകുറുപ്പിലെ വിവരങ്ങള്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button