കോട്ടയം: ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്. കോട്ടയം മുണ്ടക്കയത്ത് വേങ്ങത്താനം തടത്തിൽ 42 വയസുകാരിയായ മഞ്ജു, മകൻ 15 വയസുകാരൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവരെയും പരിക്ക് ഗുരുതരമല്ല.
കേരളത്തിൽ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെഅറിയിച്ചിരുന്നു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെ ഇത് സംബന്ധിച്ച മുന്നറിയിപ്പും നൽകിയിരുന്നു. നാളെ (20-04-19) പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments