ചെന്നൈ: ടോക്കിയോ ഒളിമ്പിക്സിൽ മെഡല്‍ നേടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്വര്‍ണമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മൂന്ന് കോടി രൂപയും , വെള്ളിമെഡല്‍ നേടുന്നവര്‍ക്ക് രണ്ട് കോടി രൂപയും, വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് ഒരു കോടി രൂപയുമാണ് പാരിതോഷികം നല്‍കുക.
2012ലെ ലണ്ടന്‍ ഒളിമ്പിക്സിൽ വെങ്കല മെഡല്‍ നേടിയ ചെന്നൈ സ്വദേശിയായ ഗഗന്‍ നാരംഗിന് മാത്രമാണ് ഇതേവരെ സംസ്ഥാനത്ത് നിന്നും ഒളിമ്പിക്സ് മെഡല്‍ നേടാൻ കഴിഞ്ഞിട്ടുള്ളത്. ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ഈ ഒളിമ്പിക്സിലാണ്. 2 വെള്ളിയും 4 വെങ്കലവും അടക്കം 6 മെഡലുകളാണ് ഇന്ത്യ നേടിയത്.
നിലവിൽ 14 വിഭാഗത്തിലായി 102 ഇന്ത്യൻ താരങ്ങൾ ഇതുവരെ ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടിക്കഴിഞ്ഞു.
Post Your Comments