ചെന്നൈ; തന്റെ ഭരണത്തിൽ ക്രമക്കേടുകളും അച്ചടക്കരാഹിത്യവും വർദ്ധിച്ചാൽ നടപടിയെടുക്കാൻ ‘ഏകാധിപതി’യായി മാറുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനപ്രതിനിധികൾ നയമത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണമെന്നും നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. നാമക്കലിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ വളരെ ജനാധിപത്യപരമായി മാറിയെന്ന് എന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. എല്ലാവരുടെയും അഭിപ്രായം കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആർക്കും എന്തും ചെയ്യാമെന്നതല്ല ജനാധിപത്യം. ഞാൻ ആ വഴിക്ക് തിരിഞ്ഞിട്ടില്ല, എന്നാൽ അച്ചടക്കമില്ലായ്മയും ദുരാചാരങ്ങളും വർദ്ധിച്ചാൽ, ഞാൻ ഒരു ഏകാധിപതിയായി മാറുകയും നടപടിയെടുക്കുകയും ചെയ്യും,’ സ്റ്റാലിൻ വ്യക്തമാക്കി. താൻ ഇത് തദ്ദേശ സ്ഥാപന പ്രതിനിധികളോട് മാത്രമല്ല എല്ലാവരോടും പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ചുമതലകൾ ഭർത്താക്കന്മാർക്ക് വിട്ടുകൊടുക്കരുതെന്ന് സ്റ്റാലിൻ വനിതാ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. നിയമം അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും അല്ലാത്തവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
Post Your Comments