Latest NewsNewsIndia

പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങി ഇടത് മുന്നണി: കാരണം ഇതാണ്

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇടത് മുന്നണി. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടത് നേതാക്കള്‍ നരേന്ദ്ര മോദിയെ കാണാനൊരുങ്ങുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും ഇടത് സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Also Read: പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു, കേരളം കൊവിഡിൽ കിതയ്ക്കുന്നു: ​സൺഡേ തട്ടിപ്പ് പൊളിച്ചടുക്കി പി.കെ കൃഷ്ണദാസ്

ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് ഇടത് മുന്നണിയുടെ ആരോപണം. സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബും അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ആരോപിച്ചു.

ഭരണകക്ഷിയുടെ കയ്യിലെ പാവയായി പോലീസ് മാറിയെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രി ബിപ്ലബ് ദേബിനെയും ഗവര്‍ണര്‍ രമേശ് ബെയ്‌സിനെയും ഇടത് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും സന്ദര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button