YouthLatest NewsKeralaNewsLife StyleHealth & Fitness

മധുരപ്രേമികൾ ഒന്ന് സൂക്ഷിച്ചോ: ഭക്ഷണത്തിലെ കൃത്രിമ മധുരം ഏറ്റവും അധികം ബാധിക്കുന്നത് ഏത് അവയവത്തെ എന്നറിയുമോ?

മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ശരീരത്തിലെ അവയവങ്ങളെ കാര്യമായി ബാധിക്കുമെന്നത് പലർക്കും അറിയില്ല. ഇത്തരം കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിച്ച് കളയും. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ സാക്കറിന്‍, സുക്രലോസ്, അസ്പാര്‍ടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരകാരികള്‍ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ ബാക്റ്റീരിയകളിലുണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.

കൃത്രിമ മധുരം ചെറുകുടലിലെ ബാക്റ്റീരിയകളെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് മുൻപും പഠനങ്ങൾ നടന്നിട്ടുണ്ട്. ചെറുകുടലിലെ ബാക്ടീരിയകളെ രോഗകാരികളാക്കി മാറ്റാനുള്ള ശേഷി ഇത്തരം കൃത്രിമ മധുരത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം വിശദീകരിക്കുന്നത്. രോഗകാരികളായി മാറുന്ന ഈ ബാക്റ്റീരിയകള്‍ക്ക് കുടലിന്റെ ഭിത്തിയിലെ എപ്പിത്തീലിയല്‍ കോശങ്ങളായ കാക്കോ-2 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നും പഠനത്തിൽ പറയുന്നു.

Also Read:ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വമായിരിക്കണം അയോദ്ധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത്: പ്രധാനമന്ത്രി

‘കൃത്രിമ മധുരം കഴിക്കുന്നത് സംബന്ധിച്ച ആശങ്ക വര്‍ദ്ധിക്കുകയാണ്. ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ ഇവ ബാധിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. ഈ ബാക്റ്റീരിയകളിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ കുടലിനെ ദോഷകരമായി ബാധിക്കാന്‍ ഇടയാക്കുന്നു. അത് അണുബാധ, സെപ്സിസ്, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയ്ക്ക് കാരണമായേക്കാം’. എ ആര്‍ യുവിലെ ബയോമെഡിക്കല്‍ സയന്‍സസ് വിഭാഗത്തിലെ ഹാവോവി ചിച്ഗര്‍ പറയുന്നു. കുടല്‍ഭിത്തി ഭേദിച്ച്‌ പുറത്തുകടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചുകൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button