കൊവിഡ് ഭേദമായവരില്‍ 70 ശതമാനം മുതല്‍ 80 ശതമാനം പേരിലും മുടികൊഴിച്ചില്‍ കണ്ട് വരുന്നതായി റിപ്പോര്‍ട്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് അല്ലെങ്കില്‍ നാല് മാസം വരെ എടുക്കും.
ഇത്തരത്തിലുള്ള മുടി കൊഴിച്ചിലിനെ ‘ടെലോജെന്‍ എഫ്‌ലൂവിയം’ (telogen effluvium) എന്ന് വിളിക്കുന്നുവെന്ന് പ്രമുഖ ഡെര്‍മെറ്റോളജിസ്റ്റായ ഡോ.സ്റ്റുട്ടി ഖരേ ശുക്ല പറയുന്നു. അണുബാധയുള്ളവര്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍ അല്ലെങ്കില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍’ എന്നിവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്ന് ഡോ. സ്റ്റുട്ടി പറഞ്ഞു.
മുടി കൊഴിച്ചില്‍ തടയാന്‍ മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള കഴിക്കാവുന്നതാണെന്ന് ഡോ.സ്റ്റുട്ടി പറഞ്ഞു. മുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ഡി മറ്റ് പോഷകങ്ങള്‍ പോലെ തന്നെ പ്രധാനമാണ്. കാരണം ഇത് മുടി പൊട്ടുന്നത് തടയാനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
ചില ഭക്ഷണങ്ങള്‍ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുടിയെ കൂടുതല്‍ ബലമുള്ളതാക്കാന്‍ മുട്ട സഹായിക്കുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
Post Your Comments