ആവശ്യത്തിന് മുടിവളരുന്നില്ല, ഉള്ളതുമുഴുവന്‍ കൊഴിഞ്ഞുപോകുന്നു…ഇങ്ങനെ മുടിയെക്കുറിച്ചുള്ള പരാതികള്‍ നിരവധിയാണ്.
മുടിയില്‍ കാണുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം ഭക്ഷണശീലത്തില്‍ വന്ന മാറ്റങ്ങളാണെന്ന് ഒട്ടുമിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. കൃത്യമായ പരിചരണവും ശരിയായ ഭക്ഷണവും ശീലമാക്കുന്നതിലൂടെ മുടിയുടെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താം. വീട്ടില്‍ വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്ന പാനീയങ്ങള്‍ പതിവായി കുടിച്ചാല്‍ മുടികൊഴിച്ചിലും അകാല നരയും ഒഴിവാക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അങ്ങനെയുള്ള ചില പാനീയങ്ങളെ പരിചയപ്പെടാം.
വെള്ളരിക്കാ ജ്യൂസ്
എല്ലാ വീട്ടിലും ഉളള ഒരു പച്ചക്കറിയാണ് വെള്ളരി. ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് ഇത്.നിര്‍ജലീകരണം തടയാനും ശരീരത്തിനുള്ളിലെ വിഷ പദാര്‍ത്ഥങ്ങളെ പുറത്തുകളയാന്‍ ഏറ്റവും നന്നാണ് വെള്ളരിക്ക. മുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്നതും ഈ കഴിവ് തന്നെയാണ്. കൂടാതെ വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തലയോട്ടിയിലെ സെബം ഉത്പാദനം കൂട്ടുകയും ഇതിലൂടെ മുടിവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
ചീരയില ജ്യൂസ്
ചീരയെ എല്ലാവര്‍ക്കും പരിചയമുണ്ടെങ്കിലും ചീരയില ജ്യൂസ് അധികംപേര്‍ക്കും പരിചയമില്ലാത്ത ഒന്നാണ്. വേവിച്ച് കഴിക്കുന്നതിനെക്കാള്‍ ചീരയില്‍ അടങ്ങിയിരിക്കുന്ന എല്ലാ ഗുണങ്ങളും ശരീരത്തിന് കിട്ടാന്‍ ചീരയില ജ്യൂസ് കുടിക്കുന്നതിലൂടെ കഴിയും. ഇരുമ്പ്, ബയോട്ടിന്‍ എന്നിവ കൂടുതലായി ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്. കൂടുതല്‍ ഓക്‌സിജന്‍ എത്തുന്നതിലൂടെ മുടിവളര്‍ച്ച കൂടും. ഒപ്പം മുടിയുടെ ആരോഗ്യവും. ഫെറിട്ടിന്‍ എന്നത് ചീരയിലില്‍ അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ്. മുടിക്ക് നല്ല കരുത്ത് ലഭിക്കാന്‍ ഇത് സഹായിക്കും.
കാരറ്റ് ജ്യൂസ്
എ, ഇ, ബി എന്നീ വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് കാരറ്റ്. ഇവയെല്ലാം മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം നരയെയും തടയും. കാരറ്റ് ജ്യൂസ് പതിവാക്കുന്നത് ത്വക്കിന്റെ സൗന്ദര്യവും വര്‍ദ്ധിപ്പിക്കും.
നെല്ലിക്ക ജ്യൂസ്
മുടിയുടെയും ശരീരത്തിന്റെയും ആരോഗ്യത്തിന് പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക. വൈറ്റമിന്‍ സിയുടെ നിറകുടമാണ് നെല്ലിക്ക. ഇത് പതിവായി ഉപയോഗിച്ചാല്‍ കോശങ്ങളുടെ നാശം തടയുന്നതിനൊപ്പം മുടിയുടെയും വളര്‍ച്ചയെയും നരയെയും തടയും.
Post Your Comments