തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ക്ലേശം ഉണ്ടാകില്ലെന്ന് ഡി.വൈ.എഫ്.ഐയുടെ ഉറപ്പ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല.
Read Also : എം.വി ജയരാജന് സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് നേരത്തേ അറിവുള്ളതാണ്: കെ സുരേന്ദ്രൻ
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി സ്‌നേഹവണ്ടികള്‍ ഡി.വൈ.എഫ്. ഐ ക്രമീകരിക്കും. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം പൊതുഗതാഗതം ലഭ്യമല്ലാത്ത മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സേവനം ലഭ്യമാക്കും.
Post Your Comments