തിരുവനന്തപുരം : രാമനാട്ടുകര സ്വർണ്ണ കടത്തു കേസിലും വടകരയിൽ പാർട്ടി പ്രവർത്തകയെ ബലാത്സംഘം ചെയ്ത കേസിലും ഇടത് പക്ഷ പ്രവർത്തകർ ഉൾപ്പെട്ട വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇടതു പക്ഷത്തിനു നേരെ പരിഹാസവുമായി ബിജെപി വനിതാ നേതാവ് ശോഭ സുരേന്ദ്രൻ. രാമനാട്ടുകര സ്വർണ്ണ കടത്തു കേസിൽ അർജുൻ ആയങ്കിയ്ക്ക് കാർ നൽകിയ നേതാവ് സജേഷിനെ പാർട്ടി സസ്പെന്റ് ചെയ്തിരുന്നു.
കള്ളക്കടത്തു കേസിൽ സിപിഎമ്മിന്റെ സൈബർ പോരാളികൾ കുടുങ്ങുന്നതിന് പിന്നാലെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി വനിതാ പ്രവർത്തകയുടെ പീഡന പരാതി. ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയും ഉൾപ്പെട്ട ഈ കേസും പുറത്ത് വന്നതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ശോഭ സുരേന്ദ്രന്റെ പരിഹാസം.
സമൂഹമാധ്യമത്തിൽ ശോഭ പങ്കുവച്ച കുറിപ്പ്
മാറിപ്പോകരുത്!
ഇന്നലെ ആദ്യം പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയും മേഖലാ സെക്രട്ടറിയും കള്ളക്കടത്ത് കേസിലാണ്.
ഇത് വടകരയിലെ ബലാൽസംഗ കേസ്. പ്രതികൾ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയും.
രണ്ടും വേറെ ബ്രാഞ്ചും വേറെ മേഖലയുമാണ്. പാർട്ടി ഒന്നാണെങ്കിലും കുറ്റകൃത്യങ്ങളിൽ വൈവിധ്യം പുലർത്താൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്
Post Your Comments