ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കെ ആശങ്കയായി ഡെല്‍റ്റ പ്ലസ് വകഭേദം പടരുന്നു. ഇതുവരെ 11 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിവേഗം പടരുന്നതിനാല്‍ മൂന്നാം തരംഗത്തിന് ഡെല്‍റ്റ പ്ലസ് കാരണമായേക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
11 സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 48 എണ്ണത്തിലാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ മൂന്ന് പേരുടെ സാമ്പിളുകളില്‍ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡെല്‍റ്റ പ്ലസ് ബാധിച്ച് ഇതുവരെ നാല് പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദം രാജ്യത്തെ 174 ജില്ലകളിലാണ് കണ്ടെത്തിയത്. മാര്‍ച്ചില്‍ 52 ജില്ലകളില്‍ മാത്രമുണ്ടായിരുന്ന ഡെല്‍റ്റ വകഭേദം ജൂണില്‍ 174 ജില്ലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. നിലവില്‍ അഞ്ഞൂറിലധികം ജില്ലകളില്‍ ടിപിആര്‍ 5 ശതമാനത്തില്‍ താഴെയാണെങ്കിലും രണ്ടാം തരംഗം അവസാനിച്ചെന്ന് കരുതാനാകില്ല. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നത് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്നാണ് ആരോഗ്യവിഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Post Your Comments