ന്യൂഡൽഹി: വ്യാജ കോവിഡ് വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പി മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് എം പി വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ ചക്രബര്‍ത്തിക്ക് വയറുവേദന, നിര്‍ജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു.
കൊല്‍ക്കത്തയില്‍ ഏകദേശം 1000ത്തോളം പേര്‍ വ്യാജ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ നടന്ന വാക്സിന്‍ ക്യാമ്പില്‍ വച്ചാണ് എം പി വാക്സിന്‍ സ്വീകരിച്ചത്. വാക്സിനെടുത്തിട്ടും മൊബൈല്‍ ഫോണില്‍ വാക്സിനേഷന്‍ സന്ദേശം അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ എം.പിയുടെ പരാതിയാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. നിലവില്‍ ചക്രബര്‍ത്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അടുത്ത കുടുംബാംഗങ്ങള്‍ പറഞ്ഞു.
Read Also: പാകിസ്ഥാനുമായി ചർച്ച നടത്തണം: പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി
അതേസമയം വ്യാജ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതുമായി ചക്രബര്‍ത്തിയുടെ ശാരീരിക അസ്വസ്ഥതകള്‍ക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. നേരത്തെതന്നെ പിത്താശയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ ചക്രബര്‍ത്തിയെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.
Post Your Comments