KeralaLatest NewsIndiaNews

‘സെൽഫി എടുത്തത് ഞാൻ, അദ്ദേഹമല്ല’: ശശി തരൂരിന്റെ സെൽഫി വിവാദത്തിൽ മിമി ചക്രവര്‍ത്തി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള ബില്‍ പരിഗണിക്കാനിരുന്ന പാര്‍ലമെന്‍റ്റിന്റെ ശീതക്കാല സമ്മേളനത്തിന്റെ ആദ്യദിനത്തിൽ വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ച തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ‘ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’ എന്ന തലക്കെട്ടോടെയാണ് വനിതാ എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ശശി തരൂർ പങ്കുവെച്ചത്. നിരവധി വിമര്‍ശനങ്ങള്‍ തരൂരുനെതിരെ ഉയര്‍ന്നിരുന്നു. തരൂരിനു പിന്തുണയുമായി ട്വീറ്റ് പങ്കുവെച്ചാണ് മിമി ചക്രവര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്.

എംഎല്‍എ രാജേഷ് നഗറിന്റെ ട്വീറ്റിനു മറുപടിയായിയാണ് മിമി ചക്രവര്‍ത്തി സെൽഫി വിവാദത്തെ കുറിച്ച് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കൊപ്പം സെല്‍ഫിയെടുക്കുവാനും അവരെ ആകര്‍ഷകരെന്നു വിളിക്കാനുമുളള വേദിയല്ല ലോകസഭയെന്നും അതു നിയമനിര്‍മ്മാണത്തിനുളള വേദിയാണെന്നും രാജേഷ് നഗര്‍ കുറിച്ചത്. സെല്‍ഫിയെടുത്തതു താനാണെന്നും അദ്ദേഹമല്ലെന്നും മിമി ട്വീറ്റിലൂടെ കുറിച്ചു.

Also Read:കുടുംബസ്ഥരായ പുരുഷന്മാർ കോണ്ടം ഉപയോഗിക്കുന്നില്ല, ഗർഭം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കുന്നത് പത്തിലൊരാൾ മാത്രം: പഠനം

എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ക്ക് ഒപ്പമായിരുന്നു തരൂരിന്റെ ഫോട്ടോ. തരൂരിന്റെ ഫോട്ടോയ്ക്ക് താഴെ വിമര്‍ശിച്ചും പിന്തുണയ്ച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പാര്‍ലമെന്റിലെ വനിതകളുടെ പങ്കാളിത്തം ഇത് മാത്രമോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് കമന്റുകളില്‍ നിറയുന്നത്. ഇതോടെ, പോസ്റ്റിൽ ശശി തരൂർ ചെറിയ ഒരു മാറ്റവും വരുത്തിയിട്ടുണ്ട്.

വനിതാ എംപിമാരുടെ നിർദേശപ്രകാരമാണ് സെൽഫി എടുത്തതെന്നും തമാശ രീതിയിൽ തന്നെയാണ് അത് ഫേസ്‌ബുക്ക് പങ്കുവെയ്ക്കാൻ അവർ തന്നോട് ആവശ്യപ്പെട്ടതെന്നും ശശി തരൂർ കുറിച്ചു. ഇതിൽ ആർക്കെങ്കിലും വിഷമമുണ്ടായതിൽ ക്ഷമിക്കണം, ജോലിസ്ഥലത്തെ സൗഹൃദത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button