ഡല്‍ഹി: ഓൺലൈൻ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയവ ലോഗിന്‍ വിശദാംശങ്ങളായി നൽകേണ്ടിവരുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ റെയിൽവേ. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് തുടക്കം കുറിച്ചതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാർ അറിയിച്ചു.
‘ഇത് ഞങ്ങളുടെ ഭാവി പദ്ധതിയാണ്. ഇതിനായുള്ള ശൃംഖല സൃഷ്ടിക്കുന്നതിനായി ആധാര്‍ അധികാരികളുമായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. മറ്റ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ഈ സംവിധാനം നിലവില്‍ വരുന്ന നിമിഷം മുതല്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങും. തട്ടിപ്പ് തടയുക, സുരക്ഷിതമായ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്’. അരുണ്‍ കുമാര്‍ വ്യക്തമാക്കി.
ടിക്കറ്റ് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ 2019 മുതല്‍ ഐആര്‍സിടിസി നടപടി ആരംഭിച്ചിട്ടുണ്ടെന്നും നിയമവിരുദ്ധ സോഫ്റ്റ്‌വെയറുകള്‍ക്കെതിരായി നടപടി സ്വീകരിക്കാന്‍ തുടങ്ങിയതായും അരുണ്‍ കുമാര്‍ പറഞ്ഞു. സുരക്ഷ വർധിപ്പിക്കുന്നതിനായി എല്ലാ പാസഞ്ചര്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments