KeralaLatest NewsNews

തോറ്റ എം.എല്‍.എ എന്ന് വിളിച്ച്‌ ആക്ഷേപിച്ചു: അഭിഭാഷകനോട് കയർത്ത് വീണ എസ് നായർ

ശക്തമായി ചങ്കൂറ്റത്തോട് കൂടി രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും നില്‍ക്കാനുദ്ദേശിച്ചിറങ്ങിയ ഒരു വ്യക്തി തന്നെയാണ് ഞാന്‍.

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ തോറ്റ എം.എൽ.എ എന്ന് അധിക്ഷേപിച്ച സി.പി.ഐ.എം അനുകൂല അഭിഭാഷകന്‍ അഡ്വ പി.എ പ്രിജിക്ക് ചുട്ടമറുപടി നല്‍കി വീണ എസ് നായര്‍. ‘താങ്കളെപ്പോലുള്ളവരുടെ അധിക്ഷേപം നിരന്തം കേട്ടിട്ടും പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറച്ചു തന്നെയാണ് നിലനില്‍ക്കുന്നത്. മാനസികമായി തളര്‍ത്താനാവുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ തെറ്റിപ്പോയി’- വീണ മറുപടി നല്‍കി.

‘തോറ്റ എംഎല്‍എ എന്നു പറഞ്ഞത് കൊണ്ട് ഞാന്‍ മാനസികമായി തളരുമെന്നാണ് പ്രതീക്ഷിച്ചതെങ്കില്‍ അത് തെറ്റിപ്പോയി. ശക്തമായി ചങ്കൂറ്റത്തോട് കൂടി രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും നില്‍ക്കാനുദ്ദേശിച്ചിറങ്ങിയ ഒരു വ്യക്തി തന്നെയാണ് ഞാന്‍. നിങ്ങളെപ്പോലുള്ള പുരുഷന്‍മാരുടെ അപഹാസ്യങ്ങള്‍ ദിവസവും കേട്ടുകൊണ്ടും ചങ്കൂറ്റത്തോടെ നില്‍ക്കുന്ന ഒരു വനിത തന്നെയാണ് ഞാന്‍’ – വീണ എസ് നായര്‍ പറഞ്ഞു.

Read Also: കൊച്ചി ലഹരിയുടെ നഗരം: ഡ്രഗ് ഉപയോഗിക്കുന്നതില്‍ കൂടുതലും 25 വയസില്‍ താഴെയുള്ള യുവതി-യുവാക്കൾ

എം.ജി ജോസഫൈന്റെ രാജിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് പ്രതികരണം. വീണയെപ്പോലുള്ള തോറ്റ എം.എല്‍.എമാര്‍ക്ക് കാറ് അനുവദിക്കാനുള്ളതല്ല വനിതാ കമ്മീഷന്‍ എന്നായിരുന്നു പി.എ പ്രിജിയുടെ പരാമര്‍ശം. വനിതാ കമ്മീഷന് പരിമിതികളുണ്ടെന്ന് പറഞ്ഞ അഭിഭാഷകന് എങ്ങനെ പരിമിതിക്കള്‍പ്പുറം നിന്ന് പ്രവര്‍ത്തിക്കാം എന്ന് വകുപ്പുകള്‍ എണ്ണിപ്പറഞ്ഞ് വീണ എസ് നായര്‍ മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button