ThiruvananthapuramLatest NewsKeralaNattuvarthaNews

‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്, അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക’: വീണ എസ്. നായര്‍

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായര്‍ രംഗത്ത്. ഡി.വൈ.എഫ്‌.ഐ തനിക്കെതിരെ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് പി.എ. മുഹമ്മദ് റിയാസിനോട് വീണ ആവശ്യപ്പെട്ടു.

തന്റെ പേരും വീണയെന്നാണെന്നും തന്റെ മാംസവും പച്ചയാണെന്നും മന്ത്രി റിയാസിനെ മെന്‍ഷന്‍ ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വീണ വ്യക്തമാക്കി. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായാണ് വീണ ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി കിസാന്‍ യോജനയില്‍ നിന്ന് പണം ലഭിച്ചവരില്‍ അനര്‍ഹരും, നടപടി സ്വീകരിച്ച് കേന്ദ്രം

നേരത്തെ, ‘നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയ്യപ്പെട്ടവള്‍’ എന്നായിരുന്നു പങ്കാളി വീണ വിജയനെ വിവാഹ വാര്‍ഷിക ദിനത്തിലെ പോസ്റ്റില്‍ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്.

വീണ എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്.
ഡി വൈ എഫ് ഐ നടത്തുന്ന അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കുക’.

കെ.പി.സി.സി ആസ്ഥാനം ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള കോൺഗ്രസ് പ്രതിഷേധത്തിനിടെ, വീണ എസ്. നായര്‍ സി.പി.എം പതാക കത്തിച്ചിരുന്നു. ഇതിന് ശേഷമാണ് വീണയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം ഉണ്ടായത്. ഇതിനെതിരെ വീണ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button