കൊൽക്കത്ത: വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം. എംപിയും നടിയുമായ മിമി ചക്രബർത്തിയ്ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദ്ദം കുറയുകയും വയറുവേദന, നിർജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തുവെന്നാണ് മിമി ചക്രബർത്തി പറയുന്നത്. നിലവിൽ മിമി ചക്രബർത്തിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.
Read Also: മഴയിൽ തകർന്ന ജൂത പള്ളിയുടെ നവീകരണം: നിർമാണത്തിനെത്തിയവരെ തടഞ്ഞ് നാട്ടുകാരും കൗൺസിലറും
അതേസമയം വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ചതുമായി ചക്രബർത്തിയുടെ ശാരീരിക അസ്വസ്ഥതകൾക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നേരത്തെ തന്നെ പിത്താശയ, കരൾ സംബന്ധമായ അസുഖങ്ങൾ ചക്രബർത്തിയെ അലട്ടിയിരുന്നതായാണ് വിവരം. വാക്സിനെടുത്തിട്ടും മൊബൈൽ ഫോണിൽ വാക്സിനേഷൻ സന്ദേശം അടക്കമുള്ള വിവരങ്ങൾ ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ എംപി പരാതി നൽകിയതോടെയാണ് ബംഗാളിലെ വാക്‌സിൻ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്.
Read Also: രേഷ്മക്കുള്ളത് നാലിലേറെ പ്രൊഫൈലുകൾ: കുഞ്ഞിനെ കൊലപ്പെടുത്തിയത് രേഷ്മ തന്നെ, നിന്നുകൊണ്ട് പ്രസവിച്ചു
Post Your Comments