KeralaLatest NewsNewsIndia

സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ലീഗ് നേതാക്കൾ ക്വട്ടേഷൻ നൽകി’: മജീദിന്റ വെളിപ്പെടുത്തലിൽ വെട്ടിലായി ലീഗ്

കോഴിക്കോട്: കൊടുവളളിയിലെ സി.പി.എം നേതാവായ ബാബുവിനെ വധിക്കാന്‍ ലീഗ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന മജീദിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി ലീഗ്. മജീദിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം നേതാവ് കെ ബാബു കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. മജീദിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സിപിഐഎം പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തി.

Also Read:വിസ്മയയുടെ വാർത്ത കണ്ട് രാത്രി വിളിച്ചപ്പോൾ ‘ഞാൻ അങ്ങനെ ചെയ്യില്ല അമ്മേ’ എന്ന് പറഞ്ഞു: കണ്ണീരോടെ സുചിത്രയുടെ അമ്മ

2013ല്‍ കൊടുവള്ളി സ്വദേശിയായ അബൂബക്കര്‍ സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളെ ഇല്ലാതാക്കാൻ ലീഗ് പ്രാദേശിക നേതൃത്വം തീരുമാനിച്ചെന്നായിരുന്നു മജീദിന്റെ ആരോപണം. അന്ന് കൊടുവള്ളി ലോക്കല്‍ സെക്രട്ടറിയും ഇന്നത്തെ ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ കെ ബാബുവിനെ കൊലപ്പെടുത്താനായിരുന്നു തീരുമാനമെന്ന് മജീദ് പറയുന്നു. കെ. ബാബുവിനെ കൂടാതെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന പ്രദീപിനെ വെട്ടി പരുക്കേല്‍പ്പിക്കാനും ക്വട്ടേഷന്‍ നല്‍കി എന്ന് മജീദ് വെളിപ്പെടുത്തി.

ആക്രമണം നടത്തിയ ശേഷം പോലീസ് പിടിയിലാകാൻ ഡമ്മി പ്രതികളെ ലഭിക്കാത്തതിനാല്‍ പദ്ധതി നടക്കാതെ പോവുകയായിരുന്നുവെന്നായിരുന്നു മജീദിന്റെ വെളിപ്പെടുത്തൽ. ആതേസമയം ആരോപണത്തെ ലീഗ് നേതൃത്വം തളളിക്കളഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയ ആളാണ് മജീദെന്ന് ലീഗ് വിശദീകരിച്ചു.

shortlink

Post Your Comments


Back to top button