തിരുവനന്തപുരം: ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ലഹരിയോട് നോ പറയൂ എന്ന ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ലോക ലഹരിവിരുദ്ധ ദിനത്തിൽ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ബിനീഷ് കോടിയേരിയെ പരോക്ഷമായി കൊട്ടാനും രാഹുൽ മറന്നില്ല.
Also Read:സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നു : സി.പി.എമ്മിനെതിരെ വി. മുരളീധരന്‍
‘ലഹരി താല്ക്കാലികമായി ചിരിപ്പിച്ചാലും, ശാശ്വതമായി കരയിക്കും. ലഹരിയോട് നോ പറയൂ, ലഹരി വിരുദ്ധ ദിനം’ എന്ന തലക്കെട്ടോട് കൂടി ബിനീഷ് കോടിയേരിയുടെ ചിരിക്കുന്നതും, കരയുന്നതുമായ ഒരു ചിത്രമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. രാഹുലിന്റെ പോസ്റ്റിനു വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
അതേസമയം, മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യഅപേക്ഷ പരിഗണിക്കുന്നത് കോടതി കഴിഞ്ഞ ദിവസം വീണ്ടും തള്ളിയിരുന്നു. പത്താം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടി വെയ്ക്കുന്നത്. വിശദമായി കേൾക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി വിശദമായി വാദം അവതരിപ്പിക്കാൻ അടുത്ത ബുധനാഴ്ച ബിനീഷിന്റെ അഭിഭാഷകനും വ്യാഴാഴ്ച ഇഡിയ്ക്കും അനുമതി നൽകുകയായിരുന്നു.
Post Your Comments