തിരുവനന്തപുരം : സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാഫിയകള്‍ക്ക് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയുടെ ആളുകളാണെന്ന് വാര്‍ത്തകള്‍ വരുന്നു. കൊടി സുനിയുടെ പാര്‍ട്ടിയായ സി.പി.എം പറയുന്നു തങ്ങള്‍ മാഫിയകള്‍ക്കെതിരായ ക്യാമ്പയിന്‍ നടത്തുന്നുവെന്നാണ്. കേരളത്തിലെ ജനങ്ങളുടെ ബുദ്ധി ശക്തിയെ പരീക്ഷിക്കുന്ന നിലപാടാണ് സി.പി.എം എടുക്കുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.
‘സി.പി.എമ്മിന്റെ സ്വന്തം ആളാണ് കൊടി സുനി. സി.പി.എം തന്നെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരായും മാഫിയകള്‍ക്കെതിരായും കൊട്ടേഷന്‍ സംഘങ്ങള്‍ക്കെതിരായും ക്യാമ്പയിന്‍ നടത്തുക എന്നത് ജനങ്ങളെ ബുദ്ധി ശക്തിയെ വെല്ലുവിളിക്കലാണ്. സി.പി.എം അതെല്ലാം അവസാനിപ്പിച്ച് സര്‍ക്കാര്‍, സ്വാധീനത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം’- വി. മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments