കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരിടുന്ന സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. ചെമ്ബിലോട് മേഖല സെക്രട്ടറിയാണ് സി സജേഷ്.
ഇയാളെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജന്‍ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.
read also: ബംഗാളിലെ വാക്സിൻ തട്ടിപ്പ് പുറത്ത്: വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം
സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സൈബർ സഖാക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ഈ ഘട്ടത്തിലാണ് ഡിവൈഎഫ്‌ഐയുടെ നടപടി. എന്നാൽ താന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാണിച്ച് സജേഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അർജുനുമായി സജേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
Post Your Comments