കൊച്ചി: ഒരു ചാനൽ ചർച്ചയിൽ കേന്ദ്ര ഭരണകൂടത്തിനെ ബയോവെപ്പൺ എന്ന് വിമർശിച്ച ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ രണ്ടു ദിവസം ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ലെന്നും തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്നും ഐഷ പറഞ്ഞു.
ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചെന്നും ആയിഷ വ്യക്തമാക്കി. ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് നുണക്കഥയാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
read also:സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി യോഗി സർക്കാർ
അതേസമയം അഗത്തിയില്‍ നിന്നും ഐഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്ബത്തൂരിലേക്ക് തിരിച്ചുവിട്ടെങ്കിലും പിന്നീട് നെടുമ്ബാശ്ശേരിയില്‍ തന്നെ ഇറക്കുകയായിരുന്നു.
Post Your Comments