വെംബ്ലി: യൂറോകപ്പിൽ ഇന്ന് നടക്കുന്ന രണ്ടമത്തെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാർട്ടറിൽ എത്തുന്നത്. തുർക്കിയെയും സ്വിസ് പടയെയും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച ഇറ്റലി അവസാന മത്സരത്തിൽ വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചു. ഒരു ഗോൾ പോലും ഇറ്റലി ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങിയിട്ടില്ല.
ഇന്ന് ഇറ്റലിക്കൊപ്പം ഡിഫൻഡർമാരായ കിയലിനിയു. ഫ്ലോറൻസിയും ഉണ്ടാകില്ല. മധ്യനിരയിൽ വെറാട്ടിയെ ഇറക്കണോ മാനുവൽ ലോക്കറ്റെല്ലി ഇറക്കണോ എന്നത് പരിശീലകൻ മാഞ്ചിനിക്ക് വ്യക്തമായ തീരുമാനമുണ്ടാകും. പരിചയ സമ്പത്തുള്ള വെറാട്ടിക്കാകും ആദ്യ ഇലവനിൽ മുൻഗണന ലഭിക്കാൻ സാധ്യത. പ്രതിരോധ നിരയിൽ ഇമ്മോബിലെ ഇൻസിനെയും ഗംഭീര ഫോമിലാണ്.
Read Also:- ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനം
അതേസമയം, ആദ്യമായി പ്രീ ക്വാർട്ടറിൽ എത്തിയ ഓസ്ട്രിയക്ക് ഒരു അട്ടിമറി സാധ്യമാകുമെന്ന എന്ന വിലയിരുത്തലുകളും ഫുട്ബോൾ ലോകത്ത് സജീവമാണ്. എങ്കിലും ക്യാപ്റ്റൻ അലാബയുടെ കീഴിൽ ഇറങ്ങുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ചരിത്രത്തിൽ ഇതുവരെ ഓസ്ട്രിയ ഇറ്റലിയെ പരാജയപ്പെടുത്തിയിട്ടില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.
Post Your Comments