Latest NewsNewsIndia

കർഷക സമരത്തെ അട്ടിമറിക്കാൻ പാക് ഭീകര സംഘടനകൾ ശ്രമിക്കുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യവ്യാപകമായി നടക്കുന്ന കർഷക  പ്രതിഷേധങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഡൽഹി പോലീസിനും സിഐഎസ്എഫിനുമാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read Also : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസ് : രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ ഐഡി പോലീസ് കണ്ടെത്തി 

സുരക്ഷാ സേനകളെ പ്രകോപിപ്പിച്ചുകൊണ്ട് കർഷക സമരത്തെ അട്ടിമറിക്കാൻ പാകിസ്താൻ ആസ്ഥാനമാക്കിയുളള ഐഎസ്‌ഐ ശ്രമം നടത്തും എന്നാണ് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹി പോലീസിന്റേയും വിമാനത്താവളങ്ങളുടേയും മെട്രോയുടേയും സുരക്ഷാ ചുമതലയുളള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനും ഇതുസംബന്ധിച്ച് ഇന്റലിജൻസ് കത്തയച്ചു.

സമരത്തിന്റെ ഏഴാം മാസം തികയുന്നതിന്റെ ഭാഗമായി ഇന്ന് കർഷക സംഘടനകൾ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ മൂന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചിടാൻ ഡിഎംആർസി തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button