KeralaLatest NewsNews

മഴയിൽ തകർന്ന ജൂത പള്ളിയുടെ നവീകരണം: നിർമാണത്തിനെത്തിയവരെ തടഞ്ഞ് നാട്ടുകാരും കൗൺസിലറും

മട്ടാഞ്ചേരി കടവുംഭാഗം സിനഗോഗ് (കറുത്ത ജൂതരുടെ പള്ളി) ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ജൂതപ്പള്ളികളിൽ ഒന്നാണ്.

മട്ടാഞ്ചേരി: 2019 സെപ്​റ്റംബറിൽ കനത്ത മഴയിൽ മരക്കടവിലെ കടവുംഭാഗം ജൂതപ്പള്ളി തകർന്നു വീണിരുന്നു. ഇതിന്റെ നവീകരണത്തി​െൻറ ഭാഗമായി നിർമാണത്തിനെത്തിയ സംസ്ഥാന പുരാവസ്തു വകുപ്പ് അധികൃതരെ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. വ്യാഴാഴ്​ച രാവിലെ കൗൺസിലർ എം.എച്ച്.എം. അഷ്​റഫി​െൻറ നേതൃത്വത്തിലാണ്​ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

read also: കോടികള്‍ ചെലവഴിച്ച് പൊതുസമൂഹത്തിന് ഒരു നേട്ടവുമില്ലാത്ത ഇത്രയേറെ കമ്മീഷനുകള്‍ എന്തിനാണ്?: ഷിബു ബേബി

14ാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട മട്ടാഞ്ചേരി കടവുംഭാഗം സിനഗോഗ് (കറുത്ത ജൂതരുടെ പള്ളി) ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ജൂതപ്പള്ളികളിൽ ഒന്നാണ്. ഇത് സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് തീരുമാനിച്ചിരുന്നു. അങ്ങനെ സംരക്ഷിത സ്മാരകമായാൽ ജനവാസ കേന്ദ്രമായ മേഖലയിൽ വീടുകൾ അറ്റകുറ്റപ്പണി നടത്താനോ മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്താനോ കഴിയില്ലെന്ന ആശങ്കയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കാൻ പ്രദേശവാസികളെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറിലും ഇതേ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. അന്നും പള്ളി അറ്റകുറ്റപ്പണിക്ക്​ എത്തിയവർ നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മടങ്ങിപ്പോയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button