KeralaLatest NewsNews

പാന്‍കാര്‍ഡും ആധാറും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി

ആധാര്‍, പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ നീട്ടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ മാര്‍ച്ച്‌ 31, ജൂണ്‍ 30, എന്നിങ്ങനെയാണ് അവകാന തിയ്യതി നിശ്ചയിച്ചിരുന്നത്.

ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി കേന്ദ്ര സർക്കാർ. ജൂണ്‍ 25 വെള്ളിയാഴ്ചവരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നികുതിദായകരുടെ പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. 2021 സപ്തംബര്‍ 30ആണ് പുതുക്കിയ തിയ്യതി.

ആധാര്‍, പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ നീട്ടുന്നത് ഇത് മൂന്നാം തവണയാണ്. നേരത്തെ മാര്‍ച്ച്‌ 31, ജൂണ്‍ 30, എന്നിങ്ങനെയാണ് അവസാന തിയ്യതി നിശ്ചയിച്ചിരുന്നത്. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്തവരുടെ അക്കൗണ്ടുകള്‍ അവസാന തിയ്യതിക്കു ശേഷം പ്രവര്‍ത്തന രഹിതമാകും. ആദായനികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ സമര്‍പ്പിക്കേണ്ട പ്രധാന രേഖയാണ് പാന്‍കാര്‍ഡ്.

Read Also: വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ സർക്കാർ അരിയിട്ട് വാഴിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button