
ന്യൂഡല്‍ഹി: പാന്‍ നമ്പറോ ആധാര്‍ നമ്പറോ തൊഴിലുടമയ്ക്ക് നല്‍കിയില്ലെങ്കില്‍ ഇനി പണികിട്ടും. ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കാനാണ് തീരുമാനം. അതായത് ശമ്പളത്തില്‍നിന്ന് 20 ശതമാനം ആദായ നികുതി( ടിഡിഎസ് )ഈടാക്കും. നിലവില്‍ പാന്‍ നല്‍കിയില്ലെങ്കിലായിരുന്നു 20 ശതമാനം നികുതി ബാധകമായിരുന്നത്. എന്നാലിപ്പോള്‍ പാന്‍ നമ്പറിന് പകരം ആധാര്‍ നമ്പര്‍ നല്‍കിയാലും മതി. പത്യക്ഷ നികുതി ബോര്‍ഡിന്റെ ഏറ്റവും പുതിയ ടിഡിഎസ് സര്‍ക്കുലറിലാണ് ആധാര്‍കൂടി നിര്‍ബന്ധമാക്കിയത്. ആദായ നികുതി പരിധിക്കുതാഴെയാണെങ്കില്‍ ആധാര്‍ നല്‍കിയില്ലെങ്കിലും നിങ്ങളില്‍നിന്ന് ടിഡിഎസ് കിഴിവ് ചെയ്യില്ല.
Post Your Comments