ദില്ലി: സെപ്തംബർ 14ന് ഐഫോൺ 13 വിപണിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 12 മോഡലുകളുടെ അതേ വിലയ്ക്ക് ആപ്പിൾ ഐഫോൺ 13 സീരിസ് പുറത്തിറക്കും. ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നീ നാല് ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കുമെന്ന് ഇന്നുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐഫോൺ 13 മോഡലുകളിൽ 15 5nm + ചിപ്സെറ്റ്, അപ്ഗ്രേഡ് ചെയ്ത ക്യാമറ സംവിധാനങ്ങൾ, മുൻവശത്തെ ചെറിയ നോച്ചുകൾ എന്നിവ ഉൾപ്പെടും. എല്ലാ വേരിയന്റുകളും അമോലെഡ് പാനലുകൾ നൽകിയേക്കും. പ്രോ മോഡലുകളിൽ 120 ഹേർട്സ് റിഫ്രഷ് റേറ്റുണ്ടാകുമെന്ന് പറയുന്നു.
Read Also:- രോഗപ്രതിരോധ ശേഷിയ്ക്ക് പുതിനയില
കഴിഞ്ഞ വർഷത്തെ ഐഫോണുകളിൽ നൽകിയിരിക്കുന്നതിനേക്കാളും സ്റ്റോറേജ് ഓപ്ഷനുകൾ 512 ജിബിയായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലോഞ്ച് തീയതിയും ഐഫോൺ 13 മോഡലുകളുടെ സവിശേഷതകളും അറിയാവുന്നതിനാൽ വരാനിരിക്കുന്ന ആപ്പിൾ ഡിവൈസുകളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Post Your Comments