KeralaNattuvarthaLatest NewsNews

‘പണ്ഡിറ്റിനെ വിളിക്കൂ, കേരളത്തിലെ യുവതികളെ രക്ഷിക്കൂ’: വനിതാ കമ്മീഷൻ അദ്ധ്യക്ഷനായി തന്നെ പരിഗണിക്കണമെന്ന് പണ്ഡിറ്റ്

തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരള വനിതാ കമ്മീഷനിൽ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കിൽ തന്നെ പരിഗണിക്കണമെന്നാണ് പണ്ഡിറ്റ് പറയുന്നത്. ജോസഫൈന്റെ സംഭാഷണം പകർത്തി പരിഹാസരൂപേണയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ:

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം – കേരള വനിതാ കമ്മീഷനിൽ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കിൽ എന്നെ പരിഗണിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ പോസ്റ്റ് എന്നും സ്ത്രീകൾക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്. എന്നെപോലെ നല്ല കഴിവുള്ള യുവാക്കളെയും പരിഗണിക്കാവുന്നതാണ്.ഞാൻ വനിതാ കമ്മീഷൻ അധ്യക്ഷ ആയാൽ കേരളത്തിലെ മൊത്തം സ്ത്രീകളുടെ പ്രശ്നവും ഒറ്റയടിക്ക് തീരുമെന്ന് ഉറപ്പു തരുന്നു.

പരാതിക്കാരി :- ” ഹലോ വനിത കമ്മീഷൻ .. പണ്ഡിറ്റ് ഏട്ടൻ അലെ ?”
പണ്ഡിറ്റ്: “ആ… വേഗം പറഞ്ഞു തൊലക്ക് . എന്തോ വേണം?”
പരാതിക്കാരി: “എന്റെ പേര് ഡുണ്ടു മോൾ ?”
പണ്ഡിറ്റ്: “അയ്യേ .. ഡുണ്ടു മോൾ ? ഇതൊക്കെ എന്ത് പേര് ? ആ പേരിട്ടവനെ തല്ലണം ..”
പരാതിക്കാരി: “സർ sir..ഞാൻ വിവാഹിതയാണ്.”
പണ്ഡിറ്റ്: “അയിന്? ഞാൻ എന്ത് വേണം ”
പരാതിക്കാരി:”സർ ഭർത്താവ് എന്നെ ദിവസവും മദ്യപിച്ചു വന്നു തല്ലുന്നു . ഉടനെ കേരളത്തിൽ മദ്യം നിരോധിക്കുവാൻ പറ്റുമോ ? പിന്നെ സ്ത്രീധനം കുറഞ്ഞെന്നും പറഞ്ഞു അമ്മായി അമ്മ ദിവസവും തെറി വിളിക്കുന്നു . ”
പണ്ഡിറ്റ്: “Hum.. കേരളത്തിന്റ പ്രധാന വരുമാനം മദ്യമാണ് .. നിനക്ക് വേണ്ടി അതൊന്നും നിരോധിക്കുവാൻ പറ്റില്ല ..”
പരാതിക്കാരി: “പക്ഷെ സർ.. ഞാനൊരു ആത്മഹത്യയുടെ വക്കിലാണ് ”
പണ്ഡിറ്റ്: ” ഒരു പ്രശ്നവും ഇല്ല .. അനുഭവിച്ചോ.۔ എന്തിനാണ് നീ കല്യാണം കഴിച്ചത് ? നിന്നെ പോലെ ഉള്ളവർ മരിക്കുന്നതാണ് നല്ലതു .. ഇനി മേലിൽ ഇവിടേയ്ക്ക് വിളിക്കരുത് .ഈ നമ്പർ ആർക്കും കൊടുക്കരുത്. വല്ല പരാതിയും ഉണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ ചെല്ലൂ . അതിനല്ലേ അവർ അവിടെ ഇരിക്കുന്നത് .. ”
ഇത്രയും കേട്ട് മടുത്ത ആ യുവതി ഇതിലും better തൻെറ ഭർത്താവും , അമ്മായി അമ്മയും ആണെന്ന് ജീവിതത്തിൽ ആദ്യമായി തിരിച്ചറിയുന്നു . പിന്നീടുള്ള കാലം “എല്ലാം സഹിച്ചു ” ക്ഷമയോടെ ജീവിക്കുന്നു . അങ്ങനെ കേരളത്തിലെ ഗാർഹിക പീഡന കഥകൾ മൊത്തം അവസാനിക്കുന്നു . അതൊരു ഉഗ്രൻ ഐഡിയ അല്ലെ ? പണ്ഡിറ്റിനെ വിളിക്കൂ .. കേരളത്തിലെ യുവതികളെ രക്ഷിക്കൂ.’ – പണ്ഡിറ്റ് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button