തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രികളെല്ലാം മുന്നൊരുക്കങ്ങൾ നടത്തണമെന്ന് വീണാ ജോർജ് നിർദ്ദേശിച്ചു.
Read ‘ഉത്തമ വിപ്ലവ സിംഗങ്ങൾ മെഴുകി കൊണ്ടേയിരിക്കുന്നു’: റഹീമിനെ ‘കുത്തി’ വീണ്ടും പോരാളി ഷാജി
കുട്ടികളിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാർഡുകളിൽ പരമാവധി സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. പാലക്കാട് കളക്ടറേറ്റിൽ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ഡി.എം.ഒ ഡോ. കെ.പി. റീത്ത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിൽ നിന്നുള്ള സാമ്പിളുകളിൽ ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്നും പക്ഷെ പ്രതിരോധം ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments