KeralaLatest NewsNews

മതം പറഞ്ഞ് രണ്ടാം ഭര്‍ത്താവും കുടുംബവും അവഹേളിക്കുന്നു, ദേഹോപദ്രവം ഏല്‍പ്പിക്കുന്നു : യുവതിയുടെ പരാതിയില്‍ കേസ്

കാഞ്ഞങ്ങാട്: രണ്ടാം ഭര്‍ത്താവും കുടുംബവും യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മതം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തു. നീലേശ്വരം കാട്ടിപ്പൊയില്‍ കാറളം ചിറക്കരയിലെ ജിതിനും, മാതാവ് രത്നാവതിയുമാണ് ജിതിന്റെ ഭാര്യയായ ശബാനയെ (28) പീഡിപ്പിച്ചത്. മുസ്ലിം മത വിഭാഗത്തില്‍പ്പെട്ട ശബാന നേരത്തെ വിവാഹിതയായിരുന്നു.

Read Also : രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത ഇമാമിനെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം കൊലപ്പെടുത്തി ആദ്യ ഭാര്യ

ആദ്യ വിവാഹ ബന്ധത്തില്‍ ശബാനയ്ക്ക് മക്കളുണ്ട്. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ ശേഷം ശബാനയും ജിതിനുമായുള്ള വിവാഹം നടക്കുകയായുന്നു. കാറളം ചിറക്കരയിലെ ജിതിന്റെ വീട്ടില്‍ താമസിക്കുന്ന ശബാനയെ നിരന്തരം ഭര്‍തൃവീട്ടില്‍ പീഡനത്തിന് ഇരയാക്കുന്നതായാണ് പരാതി. അന്യമതത്തില്‍പ്പെട്ട സ്ത്രീയാണെന്നും മതത്തെയും ആദ്യ വിവാഹത്തിലുള്ള മക്കളെച്ചൊല്ലിയും ഭര്‍ത്താവും മാതാവും പീഡിപ്പിക്കുന്നുവെന്നാണ് ശബാനയുടെ പരാതി. ശബാന നേരിട്ടെത്തി നീലേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ ജിതിന്റെയും മാതാവിന്റെയും പേരില്‍ കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button