KeralaLatest News

ജോസഫൈന്റെ രാജി സ്വാഗതം ചെയ്യുന്നു: യുക്തമായ തീരുമാനമെന്ന് കെ കെ രമ

വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാർട്ടിയുടെ ചരടുവലികൾക്ക് അപ്പുറം സ്വതന്ത്രമായ പ്രവർത്തനം ഉണ്ടാവണം

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ കെ കെ രമ. ജോസഫൈന്റെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ രമ പറഞ്ഞു. വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയുള്ള രാജി വളരെ യുക്തമായ തീരുമാനമായിരുന്നുവെന്നും രമ വ്യക്തമാക്കി.

Read Also: പരാതിക്കാരെ അവഹേളിക്കുക, ബിന്ദു അമ്മിണിക്ക് പിന്തുണ: സഖാവ് എം സി ജോസഫൈന്റെ ഇടപെടലുകളിങ്ങനെ

വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാർട്ടിയുടെ ചരടുവലികൾക്ക് അപ്പുറം സ്വതന്ത്രമായ പ്രവർത്തനം ഉണ്ടാവണം. വാളയാർ-പാലക്കാട് പെൺകുട്ടികളുടെ വിഷയം വന്നപ്പോൾ വനിതാ കമ്മീഷന് ഇടപെടാൻ കഴിയാതിരുന്നത് പാർട്ടിയുടെ ചരട് വലികൾ മൂലമാണ്. ഇത് ഒരു വ്യക്തിയുടെ വിഷയമല്ല. സ്വതന്ത്രമായ പ്രവർത്തനത്തിന് കഴിഞ്ഞില്ലെങ്കിൽ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും എംഎൽഎ വിശദീകരിച്ചു.

പാർട്ടിയാണ് കോടതിയെന്ന പരാമർശം ജോസഫൈനിൽ നിന്ന് ഉണ്ടായത് പാർട്ടിയുടെ ചട്ടങ്ങൾക്ക് കീഴിൽ നിൽക്കുന്നത് കൊണ്ടാണ്. വനിതാ കമ്മീഷൻ അടക്കമുള്ള എല്ലാ കമ്മീഷനുകളും സർക്കാറിന് അതീതമായി നിൽക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര ഇടമായി മാറണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

Read Also: ജോസഫൈന്റെ രാജി നിൽക്കക്കള്ളിയില്ലാതെ, വനിതാകമ്മീഷനിൽ പാർട്ടി നേതാക്കളല്ല വേണ്ടത്: കെ.സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button