Latest NewsNewsIndia

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദം

കോവിഡ് മൂന്നാം തരംഗ സാധ്യതയുടെ പശ്ചാത്തലത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുന്നത്

ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. ആരോഗ്യ-ധനകാര്യ മന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് മൂന്നാം തരംഗ സാധ്യതയുടെ പശ്ചാത്തലത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുക , ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ അടിയന്തിര സാഹചര്യത്തെ നേരിടാൻ ആവശ്യമായ കാര്യങ്ങൾ ഒരുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം.

Read Also :  വിസ്മയയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് നിഗമനം, ശുചിമുറിയിലെ ടര്‍ക്കി തുണിയിലെ തൂങ്ങിമരണം അവിശ്വസനീയം

രണ്ടാം തരംഗത്തിൽ ഡെൽറ്റ വകഭേദമാണ് മാരകമായത്. മൂന്നാം തരംഗത്തിൽ ഡെൽറ്റ പ്ലസ് വകഭേദം മാരകമാകാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ പ്ലസ് അതി മാരകവും അതിതീവ്ര വ്യാപന ശേഷിയുള്ളതെന്നുമാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button