Latest NewsNewsIndia

സൊസൈറ്റിയിൽ താമസിക്കുന്നവരെ അസഭ്യം പറഞ്ഞു: ബിഗ് ബോസ് താരം അറസ്റ്റിൽ

അഹമ്മദാബാദ്: ബിഗ്‌ബോസ് താരം പായൽ റോഹത്ഗി അറസ്റ്റിൽ. ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനാണ് റോഹത്ഗിയെ അറസ്റ്റ് ചെയ്തത്. ഹൗസിംഗ് സൊസൈറ്റി ചെയർമാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: ലക്ഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ ഒരു രൂപാ നാണയം വിൽപ്പനയ്ക്ക് വെച്ചു: അധ്യാപികയ്ക്ക് നഷ്ടമായത് വൻ തുക

സൊസൈറ്റിയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലാണ് റോഹ്തഗി അസഭ്യം പറഞ്ഞു കൊണ്ടുള്ള സന്ദേശങ്ങൾ പങ്കുവെച്ചത്. തുടർന്നാണ് റോഹ്തഗിക്കെതിരെ ഹൗസിംഗ് സൊസൈറ്റി ചെയർമാൻ പരാതി നൽകിയത്. സൊസൈറ്റിയിൽ താമസിക്കുന്ന സ്ത്രീകളെയും കുട്ടികളെയും നടി കാരണമില്ലാതെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യാറുളളതായാണ് പരാതിയിലെ ആരോപണം.

Read Also: നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റി: പാകിസ്ഥാന്‍ എഫ്‌എടിഎഫ് ഗ്രേ പട്ടികയില്‍ തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button