കണ്ണൂര്‍: ഒടുവിൽ രക്ഷപ്പെടാൻ കണ്ണൂരിലെ സൈബര്‍ സഖാക്കളെ തള്ളിപ്പറഞ്ഞ് സി പി എം. സൈബര്‍ സഖാക്കളുടെ ക്വട്ടേഷന്‍ ഇടപാടുകള്‍ പരസ്യമായതോടെയാണ് അത്തരക്കാരെ തള്ളിപ്പറഞ്ഞ് സി.പി.എം രംഗത്തെത്തിയത്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ കണ്ണൂരില്‍നിന്നുള്ള ‘സൈബര്‍ സഖാക്കള്‍’ക്ക് നേരെയുള്ള അന്വേഷണം പാര്‍ട്ടിയെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം.
Also Read:പേരയിലയിട്ട് തിളപ്പിച്ച വെള്ളത്തിന്റെ 5 ആരോഗ്യഗുണങ്ങൾ
സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും ഫോളോവേഴ്സുമുള്ളവരാണ് അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ. പാര്‍ട്ടിയുടെ ഉശിരുള്ള പോരാളിയാണ് അര്ജുന് ആയങ്കി. മുതിര്‍ന്ന നേതാക്കളായ ജയരാജന്മാര് ഉള്‍പ്പെടെ അംഗങ്ങളായ പാര്‍ട്ടിയുടെ പ്രധാന വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാണ്. സ്വര്‍ണക്കടത്തില്‍ അന്വേഷണം വന്നതോടെ കഴിഞ്ഞ ദിവസമാണ് ഇയാളെ പ്രസ്തുത ഗ്രൂപ്പില്‍നിന്ന് പുറത്താക്കിയത്.
പാര്‍ട്ടിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പോരടിക്കുന്ന ഇവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകക്കൂട്ടങ്ങളുമുണ്ട്. നേതാക്കളെക്കാള്‍ ഫോളോവേഴ്സ് ഉള്ളവരാണ് ഇവരില്‍ പലരും. അങ്ങനെ കെട്ടിപ്പൊക്കിയ പാര്‍ട്ടി പോരാളി പ്രതിച്ഛായയുടെ ബലത്തിലാണ് ഇവർ ക്വട്ടേഷന്‍ ഇടപാടുകള്‍ നടത്തുന്നത്.
Post Your Comments