Latest NewsIndiaNewsCrime

ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത 17കാരന് നഷ്ടമായത് കൈ: സംഭവം ഇങ്ങനെ

ബംഗളുരു: ജന്മദിനാഘോഷപരിപാടിയ്ക്കിടെ സുഹൃത്ത്‌ മയക്കുമരുന്ന് കുത്തിവച്ചതിനാല്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റി. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ ഒരാളാണ് കൈയില്‍ ലഹരിനിറച്ച സിറിഞ്ച് കുത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം കൈയിലെ വീക്കത്തെ തുടര്‍ന്നാണ് കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജന്മദിനാഘോഷത്തിനിടെ ചിലര്‍ നിര്‍ബന്ധപൂര്‍വം മകന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നെന്ന് പിതാവ് ആരോപിച്ചു. ആഘോഷപരിപാടികളില്‍ പങ്കെടുത്ത് നാല് ദിവസത്തിന് ശേഷമാണ് കൈ വല്ലാതെ തടിച്ചത്. തുടര്‍ന്ന് ഇവര്‍ 17കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം ശരീരത്തിലുള്ളതിനാല്‍ കൈ മുറിച്ചുകളയണമെന്ന് ഡോക്ടര്‍ പറയുകയുണ്ടായി.

ബംഗളുരൂവിലെ ചാമരാജ്‌പേട്ടിലായിരുന്നു ജന്മദിനാഘോഷ പരിപാടികൾ നടന്നത്. പരിപാടിക്കിടെ വോളിബോള്‍ പരിശീലകനായ ആളാണ് ചില ഗുളികകള്‍ പൊടിച്ച് ചേര്‍ത്ത മിശ്രിതം ശരീരത്തില്‍ കുത്തിവയ്ചതെന്ന് 17 കാരന്‍ പറഞ്ഞു. കൈയിലെ വീക്കത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകി. പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button