കാൺപൂർ : ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് നിരന്തരം ശല്യം ചെയ്ത മധ്യവയസ്‌കനെ കൗമാരക്കാരി വെടിവച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഗ്രാമമുഖ്യയുടെ ഭർത്താവായ 50 വയസുകാരനെയാണ് പെൺകുട്ടി കൊലപ്പെടുത്തിയത്.
ഇയാൾ രണ്ട് വർഷത്തോളമായി പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. പെൺകുട്ടി എതിർത്തപ്പോൾ ഇയാൾ പെൺകുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ചു. മരിച്ചയാൾ ഗ്രാമത്തിൽ വലിയ സ്വാധീനമുളളയാളും കൊലക്കേസിൽ സംശയിക്കുന്നയാളുമായിരുന്നു. ഇയാളെ എതിർത്താൽ ജനങ്ങൾ എതിരാകുമെന്ന ഭയത്തെ തുടർന്ന് പെൺകുട്ടി ഒന്നും പുറത്തുപറഞ്ഞിരുന്നില്ല.
Read Also : കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുമായി ജിയോ: പ്രത്യേകതകൾ അറിയാം
പിന്നീട് അമ്മയോട് പറഞ്ഞ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്ന പേരിൽ ഇയാളെ വിളിച്ചുവരുത്തിയ ശേഷം നാടൻതോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു. കൊലയ്‌ക്ക് ശേഷം ഫറൂഖാബാദിലേക്ക് കടന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
Post Your Comments