Latest NewsCinemaMollywoodNews

മൂന്നു തവണ ഒരു ചിത്രം എടുത്തു പിന്നെയും അത് തന്നെ ചെയ്യുന്നത് നമ്മുടെ വളർച്ചയ്ക്ക് തടയിടുന്നത് പോലെയാണ്: സിദ്ദിഖ്

കൊച്ചി: തനിക്ക് തുടർച്ചയായി തന്റെ സിനിമയുടെ സീക്വലുകളും റീമേക്കുകളും ചെയ്യാൻ ഒട്ടും താല്പര്യമില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സിദ്ദിഖ്. കൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്‌. അവനവനെ തന്നെ ആവർത്തിക്കാതിരിക്കുക എന്ന നിർബന്ധം തനിക്ക് എക്കാലത്തുമുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.

‘റാം ജി റാവുവിന്റെ സെക്കന്റ് പാർട്ട് എടുത്തപ്പോൾ പോലും കഥാപാത്രങ്ങൾ ആവർത്തിച്ചു എന്നതൊഴിച്ചാൽ സിനിമ പൂർണമായും മറ്റൊന്നാണ്. അതുകൊണ്ട് തന്നെ ഞാൻ സീക്വലിനെക്കുറിച്ച് ചിന്തിക്കാറില്ല. ബോഡിഗാർഡ് തന്നെ തമിഴും ഹിന്ദിയും ഹിറ്റായപ്പോൾ തെലുങ്കിലും കന്നഡയിലും ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

Read Also:- കോപ അമേരിക്കയിൽ ബ്രസീലിന് മൂന്നാം ജയം

എന്നാൽ അതിൽ നിന്നൊക്കെ ഞാൻ സ്നേഹപൂർവം ഒഴിഞ്ഞു മാറുകയായിരുന്നു. പലതായിട്ടാണ് എടുത്തതെങ്കിൽ പോലും മൂന്നു തവണ ഒരു ചിത്രം എടുത്തു പിന്നെയും അത് തന്നെ ചെയ്യുന്നത് നമ്മുടെ വളർച്ചയ്ക്ക് നമ്മൾ തന്നെ തടയിടുന്നത് പോലെയാണ്. 5 കൊല്ലം ഓരോ കഥയിൽ കിടന്ന് കുരുങ്ങും അന്നെനിക്ക് നല്ല പ്രതിഫലം കിട്ടിയേനെ. പക്ഷെ പൈസയെക്കാളും സന്തോഷമാണ് പ്രധാനം’, സിദ്ദിഖ് പറഞ്ഞു.

shortlink

Post Your Comments


Back to top button