റിയോ: കോപ അമേരിക്കയിൽ ബ്രസീലിന് മൂന്നാം ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ടൂർണമെന്റിലെ മൂന്നാം ജയം ബ്രസീൽ സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബ്രസീലിന്റെ തിരിച്ചുവരവ്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ കൊളംബിയ ലീഡ് നേടി. കോഡ്രാഡോയുടെ ക്രോസിൽ നിന്ന് ലൂയിസ് ഡയാസിന്റെ ബൈസിക്കിൾ കിക്ക്. റിയോ ഡി ജനീറോയിലെ സ്റ്റേഡിയവും ബ്രസീൽ പ്രതിരോധ നിരയും നിശ്ചലം. ഗോൾ കീപ്പറെ കടന്ന് പന്ത് വലയിൽ.
ആദ്യ പകുതിയിൽ ഗോൾ മടക്കാനുള്ള ബ്രസീലിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. ഒടുവിൽ രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ റോബർട്ടോ ഫെർമിനോയുടെ ഗോളിൽ ബ്രസീൽ ഒപ്പമെത്തി. 78-ാംമിനിറ്റിൽ റെനാൻ ലോധിയുടെ പാസിൽ നിന്ന് മനോഹരമായ ഹെഡറിലൂടെ ഫെർമിനോയുടെ ഗോൾ.
Read Also:- തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ കരിക്കിൻ വെള്ളം
സമനിലയിൽ കലാശിക്കുമെന്നുറച്ച മത്സരത്തിന്റെ അധിക സമയം പത്താം മിനിറ്റിൽ ബ്രസീലിന്റെ രക്ഷകനായി കാസിമീറൊ അവതരിച്ചു. കോർണറിൽ നിന്നാണ് ബ്രസീലിന്റെ വിജയ ഗോൾ പിറന്നത്. കിക്കെടുത്ത നെയ്മർ കാസിമീറൊയുടെ കൈകളിൽ പന്ത് എത്തിക്കുകയും കൊളംബിയൻ കീപ്പറെ മറികടന്ന് താരം അനായാസം പന്ത് വലയിലെത്തിച്ചു. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ബ്രസീൽ ഒന്നാമതാണ്. നാല് കളികളിൽ നിന്ന് നാല് പോയിന്റുയമായി കൊളംബിയ രണ്ടാമതും.
Post Your Comments