Latest NewsIndiaNews

മോദി എന്ന കുടുംബപേര് അധിക്ഷേപകരമായി ഉപയോഗിച്ചു : അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി വീണ്ടും കോടതിയില്‍

അഹമ്മദാബാദ് : ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജ്സ്ട്രേറ്റ് കോടതിയില്‍ ഹാജരായത്. മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാണ് കേസ്.

Read Also : പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ : നാളെ ഒപി ബഹിഷ്‌ക്കരിക്കാൻ തീരുമാനം 

തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ കര്‍ണാടകയില്‍ രാഹുല്‍ നടത്തിയ പരമാര്‍ശമാണ് കേസിന് ആധാരം. രാഹുലിന്‍റെ പ്രസംഗം മുഴുവന്‍ മോദി സമുദായത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എന്‍ ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി … ഇവര്‍ക്കെല്ലാം എങ്ങനെയാണ് മോദി എന്ന കുടുംബപേര് ലഭിച്ചത്? എല്ലാം കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് ലഭിച്ചത് എങ്ങനെയാണ്’ എന്നാണ് കോളാറില്‍ നടന്ന പ്രസംഗത്തില്‍ രാഹുല്‍ ചോദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button