Latest NewsNewsGulf

ഗള്‍ഫ്​ മേഖലയില്‍ ജീവിതച്ചെലവ്​ കുറഞ്ഞ നഗരമായി മസ്​കത്ത്: ചെലവേറിയ നഗരം ഈ രാജ്യത്താണ്

ലോകത്തില്‍ ജീവിതച്ചെലവേറിയ നഗരങ്ങള്‍ തുര്‍ക്ക്​മെനിസ്​താന്‍ തലസ്​ഥാനമായ അഷ്​ഗബാത്തും ഹോ​​ങ്കോങും ബെയ്​റൂത്തുമാണ്​.

മസ്​കത്ത്​: ആഗോളതലത്തിൽ ജീവിതച്ചെലവ്​ കുറഞ്ഞ മൂന്ന്​ ജി.സി.സി നഗരങ്ങളില്‍ മസ്​കത്തും. ജീവിതച്ചെലവ്​ അടിസ്​ഥാനമാക്കിയുള്ള മെര്‍സറി‍െന്‍റ കോസ്​റ്റ്​​ ഓഫ്​ ലിവിങ്​ സിറ്റി റാങ്കിങ്ങിലാണ്​ മസ്​കത്ത്​ സ്​ഥാനം പിടിച്ചത്​. ഗള്‍ഫ്​ മേഖലയില്‍ നിന്ന്​ കുവൈത്ത്​ സിറ്റിയും ദോഹയുമാണ്​ മസ്​കത്തിന്​ മുന്നിലായി ഉള്ളത്​. ആഗോളതല പട്ടികയില്‍ 209 നഗരങ്ങളെയാണ്​ ഉള്‍പ്പെടുത്തിയിട്ടുള്ളത്​. ഇതില്‍ കുവൈത്ത്​ സിറ്റി 115-ാമത് ആണ്​.

Read Also:  പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട് : തോമസ് ഐസക്ക്

മസ്​കത്തിന്​ ആഗോള പട്ടികയില്‍ 108-ാം സ്ഥാനമാണുള്ളത്​. കോവിഡ്​ പശ്​ചാത്തലത്തില്‍ സൗദി അറേബ്യ ഒഴിച്ച്‌​ പ്രധാന ജി.സി.സി നഗരങ്ങളിലെല്ലാം ജീവിത ച്ചെലവ്​ കുറഞ്ഞതായി സൂചികയില്‍ പറയുന്നു​. റിയാദാണ്​ ജി.സി.സിയിലെ ചെലവേറിയ നഗരം. ദുബായ്, അബുദാബി, മനാമ എന്നിവയാണ്​ കൂടിയ ജീവിതച്ചെലവില്‍ മേഖലയില്‍ അടുത്ത സ്​ഥാനങ്ങളില്‍. ലോകത്തില്‍ ജീവിതച്ചെലവേറിയ നഗരങ്ങള്‍ തുര്‍ക്ക്​മെനിസ്​താന്‍ തലസ്​ഥാനമായ അഷ്​ഗബാത്തും ഹോ​​ങ്കോങും ബെയ്​റൂത്തുമാണ്​.

shortlink

Post Your Comments


Back to top button